റസ്റ്റ് സ്റ്റോപ്പ് പദ്ധതിക്ക് മഞ്ചേശ്വരത്ത് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ വിശ്രമ കേന്ദ്രം

റസ്റ്റ് സ്റ്റോപ്പ് പദ്ധതിക്ക് മഞ്ചേശ്വരത്ത് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ വിശ്രമ കേന്ദ്രം

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യത്തെ റസ്റ്റ് സ്റ്റോപ്പ് പദ്ധതിക്ക് മഞ്ചേശ്വരത്ത് തുടക്കം. വാഹനയാത്രക്കാര്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമ കേന്ദ്രമാണ് മഞ്ചേശ്വരത്ത് നിർമ്മാണം ആരംഭിക്കുന്നത്. ദേശീയപാതയില്‍ മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം പത്ത് ഏക്കര്‍ സര്‍ക്കാർ സ്ഥലത്താണ് റെസ്റ്റ് സ്റ്റോപ്പ് പദ്ധതി നടപ്പിലാക്കുന്നത്.  

സര്‍ക്കാറിന്‍റെ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ്ങ് കമ്പനിക്കാണ് നിര്‍മ്മാണ പരിപാലന ചുമതല. അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര വിശ്രമ കേന്ദ്രമാണ് നിർമ്മിക്കുക. 

യാത്രക്കാര്‍ക്ക് വിശ്രമിക്കാനും വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യങ്ങളുണ്ടാകും. ഒരേ സമയം 200 കാറുകള്‍ പാർക്ക് ചെയ്യാം. ആധുനിക ശുചിമുറികള്‍, ക്ലിനിക്ക്, ഫുഡ്കോര്‍ട്ടുകള്‍, റീട്ടെയ്ല്‍ സ്റ്റോര്‍, കുട്ടികള്‍ക്കുള്ള പ്ലേ സ്റ്റേഷന്‍, പെട്രോള്‍ പമ്പ് എന്നിവയും റെസ്റ്റ് സ്റ്റോപ്പിന്‍റെ ഭാഗമാണ്. 

അന്താരാഷ്ട്ര നിലവാരത്തിലുള്ള റെസ്റ്റ് സ്റ്റോപ്പില്‍ കേരളത്തില്‍ ആദ്യത്തേതാണിത്. ഹൊസങ്കടിയ്ക്ക് ശേഷം കേരളത്തില്‍ മറ്റ് 29 ഇടങ്ങളില്‍ കൂടി റെസ്റ്റ് സ്റ്റോപ്പുകള്‍ ആരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.