കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് വോട്ട് ചെയ്യും

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് വോട്ട് ചെയ്യും

കർണാടക: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള മത്സരത്തിന് രാഹുൽ ഗാന്ധി വോട്ട് കർണാടകയിൽ നിന്ന് രേഖപ്പെടുത്തും. ഒക്‌ടോബർ 17 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 40 നേതാക്കൾക്കൊപ്പം രാഹുലും വോട്ട് ചെയ്യും. 

ഭാരത് ജോഡോ യാത്ര തുടരുന്ന സാഹചര്യത്തിൽ കർണാടകയിലെ ബെല്ലാരിയിൽ നിന്നാകും അദ്ദേഹം വോട്ട് രേഖപ്പെടുത്തുക. ബെല്ലാരിയിലെ ക്യാമ്പ് സ്ഥലത്ത് ഒരു പോളിംഗ് ബൂത്ത് സ്ഥാപിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി തീരുമാനിച്ചതായി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. 

കർണാടകയിലെ പിസിസി പ്രതിനിധികൾ 17ന് ബെംഗളൂരുവിൽ വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഭാരത് ജോഡോ യാത്രയ്ക്ക് ഈ ദിവസം വിശ്രമ ദിനമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.