സ്വത്ത് കൈവശമാക്കിയ ശേഷം മക്കള്‍ സംരക്ഷിക്കാതിരുന്നാല്‍ വസ്തുക്കള്‍ തിരികെ ലഭിക്കുമോ?

സ്വത്ത് കൈവശമാക്കിയ ശേഷം മക്കള്‍ സംരക്ഷിക്കാതിരുന്നാല്‍ വസ്തുക്കള്‍ തിരികെ ലഭിക്കുമോ?

സ്വത്ത് തട്ടിയെടുത്തതിന് ശേഷം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇത്തരത്തില്‍ കൈവശപ്പെടുത്തിയ സ്വത്തുക്കള്‍ മക്കളില്‍ നിന്ന് തിരിച്ചെഴുതാനും സാധിക്കുമെന്നത് പലര്‍ക്കും അറിയില്ല. മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് 2007 പ്രകാരമാണ് മുതിര്‍ന്ന പൗരന്മാരുടെ പേരിലേക്ക് സ്വത്തുക്കള്‍ മാറ്റി രജിസ്റ്റര്‍ ചെയ്യുന്നത്.

ഈ ആക്ട് പ്രകാരം പരാതി രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനകം കേസുകള്‍ തീര്‍പ്പാക്കാന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ കോടതിക്ക് വ്യവസ്ഥയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ രക്ഷക്കായി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ (1090 ) നേരത്തെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പേരാണ് ഇത്തരം സാഹചര്യങ്ങളെ തുടര്‍ന്ന് ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുന്നത്.

പല കേസുകളിലും ഇരകള്‍ക്ക് അവരുടെ പേരില്‍ സ്വത്തുക്കള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം നഷ്ടപരിഹാരം നല്‍കാനും ഉത്തരവാകാറുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് അഞ്ച് മാസം മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ട്. പലര്‍ക്കും ഇപ്പോഴും ഹെല്‍പ്പ് ലൈനെക്കുറിച്ചും തുടര്‍ന്നുള്ള അടിയന്തര നടപടികളെക്കുറിച്ചും അറിയില്ല. ഇതിനായി ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തേണ്ടിയിരിക്കുന്നു.

മക്കളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്ന് ഇത്തരം ദുരിതം അനുഭവിക്കുന്ന മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും 1090 എന്ന നമ്പറില്‍ വിളിച്ച് അവരുടെ സാഹചര്യങ്ങള്‍ തുറന്ന് പറയാവുന്നതാണ്. ഈ സാഹചര്യങ്ങളില്‍ നിങ്ങളെ സഹായിക്കാനും അടിയന്തര പരിചരണം നല്‍കാനും നിയോഗിക്കപ്പെട്ടിട്ടുള്ള വൊളന്റിയര്‍മാര്‍ നിങ്ങളുടെ അരികില്‍ എത്തും. മാത്രമല്ല പരാതിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ഇരകള്‍ക്ക് ആരോഗ്യ സംരക്ഷണം അടക്കമുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.