മതപരിവര്‍ത്തന വിവാദം: രാജിവെച്ച ഡല്‍ഹി മന്ത്രിയെ ഇന്ന് ചോദ്യം ചെയ്യും

മതപരിവര്‍ത്തന വിവാദം: രാജിവെച്ച ഡല്‍ഹി മന്ത്രിയെ ഇന്ന് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജിവെയ്‌ക്കേണ്ടി വന്ന ഡല്‍ഹി മുന്‍ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതമിനെ ഡല്‍ഹി പൊലീസ് ഇന്ന് ചോദ്യം ചെയ്യും. പൊലീസ് തന്റെ വീട് സന്ദര്‍ശിച്ചിരുന്നുവെന്നും സംഭവത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും ഗൗതം സമ്മതിച്ചു.

ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള വിവാദ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഗൗതമിന്റെ രാജി. രാജേന്ദ്ര ഗൗതത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ബി.ജെ.പിയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിച്ച രാജേന്ദ്ര പാലിനെതിരെ ബി.ജെ.പിയും തീവ്ര ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരുന്നു.

'ഇന്ന് വാല്‍മീകി മഹര്‍ഷിയുടെ പ്രകടോത്സവ ദിനമാണ്. മറുവശത്ത് കാന്‍ഷി റാം സാഹിബിന്റെ ചരമവാര്‍ഷിക ദിനവും. ചില ബന്ധനങ്ങളില്‍ നിന്നും ഞാന്‍ ഇന്ന് മോചിതനാകുന്നു. പുതിയൊരു മനുഷ്യനായി മാറ്റപ്പെട്ടിരിക്കുന്നു. സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും'- രാജിക്കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് രാജേന്ദ്ര പാല്‍ ഗൗതം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.