'കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടു'; എല്‍.ടി.ടി.ഇ അനുകൂല നീക്കത്തില്‍ പിടിയിലായ യുവാക്കളുടെ മൊഴി

'കേരളത്തില്‍ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടു'; എല്‍.ടി.ടി.ഇ അനുകൂല നീക്കത്തില്‍ പിടിയിലായ യുവാക്കളുടെ മൊഴി

ചെന്നൈ: കേരളത്തില്‍ എല്‍.ടി.ടി.ഇ ഗറില്ലാ ആക്രമണം നടത്താന്‍ തീരുമാനിച്ചിരുന്നു. എല്‍ടിടിഇ അനുകൂല നീക്കത്തിന്റെ പേരില്‍ പിടിയിലായ യുവാക്കളുടെ മൊഴിയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി വേള്‍ഡ് തമിഴ് ജസ്റ്റിസ് കോടതി (ഡബ്ല്യുടിജെസി) എന്ന പേരില്‍ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഇവര്‍ സമ്മതിച്ചു.

തമിഴ്നാടിന് അര്‍ഹമായ വെള്ളം വിട്ടു കിട്ടാനായാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് മൊഴി.

സേലം സ്വദേശികളായ നവീന്‍ ചക്രവര്‍ത്തി (24), സഞ്ജയ് പ്രകാശ് (25) എന്നിവരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. നാടന്‍ തോക്ക് കൈവശം വച്ചതിന് പിടിയിലായ ഇവരുടെ താമസസ്ഥലം ഉള്‍പ്പെടെ എന്‍ഐഎ നടത്തിയ പരിശോധനയില്‍ സയനൈഡിനു പകരം വിഷമായി ഉപയോഗിക്കുന്ന ചെടികളും വിത്തുകളും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസം ഏഴിന് ദേശീയ അന്വേഷണ ഏജന്‍സി സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് ഇതു കണ്ടെത്തിയത്. കൂടാതെ ഇരുവരും വീട് വാടകയ്ക്കെടുത്ത് ആയുധ നിര്‍മാണവും നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.