പത്തനംതിട്ടയില്‍ നിന്ന് കാണാതായ 12 സ്ത്രീകളെ കുറിച്ച് പോലീസ് അന്വേഷണം

പത്തനംതിട്ടയില്‍ നിന്ന് കാണാതായ 12 സ്ത്രീകളെ കുറിച്ച് പോലീസ് അന്വേഷണം

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ നിന്ന് കാണാതായ മുഴുവന്‍ സ്ത്രീകളെക്കുറിച്ചും അന്വേഷണം നടത്താനൊരുങ്ങി ജില്ലാ പോലീസ്. സംശയമുള്ള 12 തിരോധാന കേസുകളില്‍ മൂന്നും രജിസ്റ്റര്‍ ചെയ്തത് ആറന്മുള സ്റ്റേഷന്‍ പരിധിയിലാണ്. നരബലി കേസ് പ്രതികളായ ഭഗവല്‍ സിങിന്റെയും ലൈലയുടെയും ജീവിത രീതിയും പൂര്‍വകാല ചരിത്രവും ജില്ലയിലെ പ്രത്യേകസംഘം അന്വേഷിക്കും.

ഇലന്തൂര്‍ നരബലി കേസില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ പോലീസും പ്രത്യേക സംഘമായി തിരിഞ്ഞുകൊണ്ടുള്ള അന്വേഷണത്തിന് ഒരുങ്ങുന്നത്. പത്തനംതിട്ടയില്‍ നിന്ന് സ്ത്രീകളെ കാണാതായ മറ്റ് സംഭവങ്ങള്‍, ദമ്പതികളായ ഭഗവല്‍ സിങിന്റെയും ഭാര്യയുടെയും വിചിത്ര ജീവിതരീതി, മുഖ്യപ്രതി ഷാഫിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന കാര്യങ്ങള്‍ തുടങ്ങിയവയാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നത്.

കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യംചെയ്യലിലും ഷാഫിയും ലൈലയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ലൈലയും ആഭിചാര ക്രിയകള്‍ക്കും മറ്റും ഷാഫിക്കായി മറ്റ് സ്ത്രീകളെ എത്തിച്ചതായി ചില സംശയങ്ങള്‍ പോലീസിനുണ്ട്. ഇത് സംബന്ധിച്ച സൂചനകളാണ് ജില്ലയില്‍ നിന്ന് കാണാതായ മറ്റ് സ്ത്രീകളെ കുറിച്ച് അന്വേഷിക്കാനും ജില്ലാ പൊലീസിനെ പ്രേരിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.