ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് കർണ്ണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി 16 ന് വിധി പറഞ്ഞേയ്ക്കും.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് 10 ദിവസത്തെ വാദം കേട്ട ശേഷം സെപ്റ്റംബർ 22 ന് ഹർജികളിൽ വിധി പറയാൻ മാറ്റിയിരുന്നു. മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് പോകുന്നത് തടയുന്നത് അവരുടെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്നാണ് ഹർജിക്കാരുടെ അഭിഭാഷകർ വാദിച്ചത്.
സ്‌കൂളുകളിലെയും കോളേജുകളിലെയും സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് 2022 ഫെബ്രുവരി അഞ്ചിലെ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഉൾപ്പെടെ വിവിധ വശങ്ങളിൽ ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചിരുന്നു. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നായിരുന്നു ചില അഭിഭാഷകരുടെ വാദങ്ങൾ.
സർക്കാർ ഉത്തരവ് ''മത നിഷ്പക്ഷത'' ആണെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെ പിന്തുണച്ചുള്ള പ്രക്ഷോഭം ഏതാനും വ്യക്തികളുടെ സ്വതസിദ്ധമായ നടപടിയല്ലെന്ന് ശഠിച്ച സർക്കാർ അഭിഭാഷകൻ സർക്കാർ ഭരണഘടനാപരമായ കടമകൾ ലംഘിച്ചതിന് കുറ്റക്കാരാകുമായിരുന്നുവെന്ന് സുപ്രീം കോടതിയിൽ വാദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.