കൊറോണക്കു ശേഷമുള്ള ഭക്ഷണക്രമങ്ങൾ / കൊറോണ റിക്കവറി ഡയറ്റ്

കൊറോണക്കു ശേഷമുള്ള ഭക്ഷണക്രമങ്ങൾ / കൊറോണ റിക്കവറി ഡയറ്റ്

കോവിഡ് 19 സമൂഹവ്യാപനം ആരംഭിച്ചിരിക്കുന്ന സമയത്ത് നമ്മൾ കൂടുതലായി നമ്മുടെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുവാനുള്ള ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണക്രമീകരണത്തിൽ ഉൾപ്പെടുത്താറുണ്ട്. കോവിഡ് വന്ന് ഹോസ്പ്പിറ്റലില്‍ നിന്ന് ഡിസ്ചാർജ് ആകുന്നവർ അവരുടെ ശരീരഭാരം എപ്പോഴും നിരീക്ഷിക്കേണ്ടതുണ്ട്. ശരീരഭാരം വേഗത്തിൽ കുറയുകയാന്നെങ്കിൽ പോഷകാഹാരക്കുറവ് ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഇത് ഇൻഫെക്ഷൻ കൂടുവാൻ കാരണമാകുന്നു. അതുപോലെ കോവിഡ് 19 റിക്കവറി സ്റ്റേജിൽ അതായത് കൊറോണ വൈറസ് രോഗം വന്നവരുടെ ഇൻഫെക്ഷൻ റേറ്റ് കുറക്കുവാനും പ്രതിരോധശക്തി വർധിപ്പിക്കാനും കഴിയുന്ന ബാലൻസ്ഡ് ഡയറ്റ് കഴിക്കുവാൻ ശ്രദ്ധിക്കണം.ബാലൻസ്ഡ് ഡയറ്റ് എന്നാൽ ശരീരത്തിന്‍റെ ശരിയായ ആരോഗ്യത്തിന് ആവശ്യമായ എല്ലാ ന്യൂട്രിയന്റ്സും അടങ്ങിയ ഭക്ഷണം ആണ്.ഇത് എങ്ങനെ ഭക്ഷണക്രമത്തിൽ ഉൾപെടുത്താമെന്നു നമ്മുക്ക് നോക്കാം. 

ആദ്യമായി ശ്രദ്ധിക്കേണ്ടത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും ഒരു സെർവിങ് എന്ന കണക്കിന് എല്ലാ നേരവും അതായതു ബ്രേക്ക് ഫാസ്റ്റ് ,ലഞ്ച്,സ്നാക്ക്സ്,ഡിന്നർ സമയങ്ങളിൽ നിർബന്ധമായും ഉൾപ്പെടുത്തണം.

പ്രോട്ടീൻ ധരാളം അടങ്ങിയ ഭക്ഷണങ്ങൾ അണുബാധയ്ക്കു എതിരെ പോരാടുവാനും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുവാനും കഴിയുന്നവയാണ്.

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ

പയർ,കടല,പരിപ്പ് വർഗങ്ങൾ, നട്സ്, ഓയിൽ സീഡ്‌സ്, പാൽ, പാലുൽപ്പന്നങ്ങളും മുട്ട, മീൻ, ഇറച്ചി വർഗങ്ങൾ , പ്രോട്ടീൻ കൂടുതലുള്ള സപ്പ്ളിമെൻറ്സ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. വേപ്രോട്ടീൻ സപ്പ്ളിമെൻറ്സ് നല്ലതാണ്. അല്ലെങ്കിൽ നാച്ചുറൽ സപ്പ്ളിമെൻറ്സ് നമുക്ക് ഉൾപ്പെടുത്താവുന്നതാണ്. ബദാം, പംപ്കിൻ സീഡ്, ഗ്രൗണ്ട് നട്ട്, വാൾ നട്ട്, സൺഫ്ലവർ സീഡ്, ഫ്‌ളാക്‌സ് സീഡ് ഇവ പൊടിച്ചു പൗഡർ ആക്കി ദിവസവും പാലിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്, ഇവയിൽ ആന്റിഓക്സിഡന്സ് ധാരാളമായി അടങ്ങിയിരിക്കുന്നു.

5 സെർവിങ് പഴങ്ങളും ,പച്ചക്കറികളും

മറ്റൊരു പ്രഥാന കാര്യം 5 സെർവിങ് പഴങ്ങളും ,പച്ചക്കറികളും ദിനവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ഇതിൽ സീസണൽ ആയി ലഭിക്കുന്ന പഴങ്ങളും,ഇലക്കറികളും ഉൾപ്പെടുത്തിയാൽ കൂടുതൽ നല്ലതാണ്.രോഗം എളുപ്പത്തിൽ ഭേദമാകാൻ കഴിയുന്ന ഫൈറ്റോ ന്യൂട്രിയന്റ്സ് ,വിറ്റമിൻസ്,മിനറൽസ് ഇവ ഇതിൽ അടങ്ങിയിരിക്കുന്നു .കഴിക്കുന്ന കാർബോഹൈഡ്രേറ്സ് അഥവാ അന്നജത്തിന്‍റെ അളവും ശ്രധിക്കേണ്ടതുണ്ട്.അരി, ഗോതമ്പ്‌,ഓട്സ്,കിഴങ്ങുവർഗങ്ങൾ ,ഗ്രേയ്ൻസ് ഇവയിലെല്ലാം അന്നജം അടങ്ങിയിരിക്കുന്നു.കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ കോമ്പിനേഷനിൽ കഴിക്കുന്നത് ഇൻഫെക്ഷൻസ് കുറയ്ക്കുന്നതിന് കഴിയുന്നു. ഭക്ഷണക്രമത്തിൽ ഹെൽത്തി ആയിട്ടുള്ള ഫാറ്റ് ഉൾപ്പെടുത്തുവാൻ ശ്രദ്ദിക്കണം.ഒമേഗ 3 അടങ്ങിയ വാള്‍നട്ട്, ബദാം ,ചെറിയ മീനുകൾ , ഫ്‌ളാക്‌സ്‌ സീഡ് ,ചിയ സീഡ് ഇവയിലെല്ലാം ഹെൽത്തി ഫാറ്റും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.നെയ്യ് ,ഒലിവു ഓയിൽ ഇവയും കുറച്ചു ഉപയോഗിക്കാവുന്നതാണ് 

ധാരാളം വെള്ളം കുടിക്കുക 

ഭക്ഷണത്തോടൊപ്പം വെള്ളവും പ്രധാനപ്പെട്ട കാര്യമാണ്.ഒരു ദിവസം 6മുതൽ 7ലിറ്റർ വരെ വെള്ളം ഉപയോഗിക്കാവുന്നതാണ്. വെള്ളം കൂടാതെ ഫ്രൂട്ട് ജുസ്സ്,കരിക്കിൻ വെള്ളം,മോരു വെള്ളം,മഞ്ഞൾ വെള്ളം,കഞ്ഞി വെള്ളം,സൂപ്പ്,രസം,നാരങ്ങാ വെള്ളം ,ഇവയും ഉൾപ്പെടുത്താവുന്നതാണ്.എന്നാൽ ഭക്ഷണം കഴിക്കുന്ന സമയത്തും തൊട്ടു മുന്‍പും വെള്ളം കുടിക്കുന്നത് നല്ലതല്ല.പഞ്ചസാര,ഉപ്പ്‌,ഇവ ജ്യൂസിലോ ,വെള്ളത്തിലോ ചേർക്കുന്നത് ഒഴിവാക്കേണ്ടതാണ്.മധുരപലഹാരങ്ങൾ ,പഞ്ചസാര,ഉപ്പ്‌ ഇവയുടെ ഉപയോഗം രോഗപ്രധിരോധശക്തി കുറയ്ക്കുന്നു.

കോവിഡ് വന്ന് ശ്വാസതടസമുള്ളവർ ഭക്ഷണം അല്‍പാല്‍പമായി ഇടവിട്ടു കഴിക്കുവാൻ ശ്രദ്ധയ്ക്കണം. ഒരിക്കലും ഒരു സമയത്തിനായി വെയിറ്റ്ച്ചെയ്യരുത്. രോഗികളുടെ ഭക്ഷണത്തിൽ വെളുത്തുള്ളി,മഞ്ഞൾ,കുരുമുളക്,കറുവാപ്പട്ട, ജീരകം ,ഇഞ്ചി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കൂടി ഉപയോഗിക്കുന്നത് നല്ലതാണ്.ആന്റിമൈക്രോബിയൽ പ്രോപ്പർട്ടീസ് അധികമുള്ളവയാണ്ണ് ഇവ.കറിവേപ്പില,തുളസിയില,പുതീനയില, ഇവയും ഉപയോഗിക്കുന്നത് നല്ലതാണ്.

കൊറോണരോഗം വന്നവർ ശരിയായ ആരോഗ്യം ലഭിക്കാൻ ചിട്ടയായ ഭക്ഷണത്തോട് ഒപ്പം വ്യായാമം ചെയുക. ദിവസവും 8 മണിക്കൂർ ഉറങ്ങുന്നതും രോഗപ്രതിരോധ ശക്തി വർധിക്കാനും,ശരിയായ ദഹനം നടക്കാനും സഹായിക്കുന്നു.

ഡയറ്റീഷ്യൻ അനുമോൾ ജോജി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.