കോതമംഗലം: കോതമംഗലത്ത് കോളജ് വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്പെന്‍ഷന്‍. കോതമംഗലം സ്റ്റേഷനിലെ എസ്.ഐ മാഹീന്‍ സലീമിനെതിരെയാണ് നടപടി.
സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം അന്വേഷിക്കാനെത്തിയ വിദ്യാര്‍ഥിയെ എസ്.ഐ മര്‍ദിക്കുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. യല്‍ദോ മാര്‍ ബസേലിയോസ് കോളജിലെ ബിരുദ വിദ്യാര്‍ഥി റോഷന്‍ ബെന്നിയെയാണ് പൊലീസ് മര്‍ദിച്ചത്. കോതമംഗലത്തെ എസ്.എഫ്.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് റോഷന്‍ ബെന്നി.
നീ എസ്.എഫ്.ഐക്കാരനല്ലേ എന്ന് ചോദിച്ച് എസ്.ഐ സ്റ്റേഷനിലുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി അടിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥിയായ റോഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സുഹൃത്തിനെ പിടിച്ചുകൊണ്ടുപോയത്. പൊലീസുകാരന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും വിദ്യാര്‍ഥി പറഞ്ഞു.
അതേസമയം ആന്റി ഡ്രഗ് ക്യാമ്പയിനിന്റെ ഭാഗമായി നൈറ്റ് പട്രോളിങിനിടെയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതെന്നാണ് എസ്.ഐയുടെ വിശദീകരണം. അര്‍ധ രാത്രിയിലും പ്രവര്‍ത്തിച്ച കടയില്‍ നിന്ന് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു.
പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. ഇത് ചോദ്യം ചെയ്തെത്തിയ വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രശ്നമുണ്ടാക്കിയെന്ന് എസ്.ഐ മാഹിന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.