ട്വന്റി-20 ലോകകപ്പിന് ഇന്ന് ഓസ്ട്രേലിയയിൽ തുടക്കം

ട്വന്റി-20 ലോകകപ്പിന് ഇന്ന് ഓസ്ട്രേലിയയിൽ തുടക്കം

ഓസ്ട്രേലിയ: ട്വന്റി-20 ലോകകപ്പിന് ഇന്ന് ഓസ്ട്രേലിയയിൽ തുടക്കം. ​വെസ്റ്റൻഡീസും ശ്രീലങ്കയും പങ്കെടുക്കുന്ന യോ​ഗ്യത റൗണ്ട് പോരാട്ടങ്ങൾ ഇന്ന് ആരംഭിക്കും. ഓക്ടോബ‍ർ 23-നാണ് ഇന്ത്യ-പാകിസ്ഥാൻ ​തീ പാറും പോരാട്ടം. ഓസ്ട്രേലിയൻ മണ്ണിൽ വിശ്വകിരീടത്തിനായി 16 ടീമുകളാണ് മത്സരിക്കുന്നത്. ​എട്ട് ടീമുകൾ പങ്കെടുക്കുന്ന ​ഗ്രൂപ്പ് പോരിൽ നിന്ന് നാല് ടീമുകൾ സൂപ്പർ ട്വൽവിലേക്ക് എത്തും.

15 വർഷത്തെ കിരീട വരൾച്ചയ്ക്ക് അറുതി വരുത്തനാണ് പ്രഥമ ചാമ്പ്യൻമാ‍രായ ഇന്ത്യ ഇറങ്ങുന്നത്. ഭാഗ്യനായകൻ രോഹിത് ശ‍ർമ്മ നേതൃത്വം നൽകുന്ന ഇന്ത്യൻ ടീം ഇത്തവണ കപ്പ് ഉയ‍ർത്തുമോ എന്ന് കാത്തിരുന്ന് കാണണം.

ആതിഥേയരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും കിരീടപന്തയത്തിൽ മുൻപന്തിയിലുണ്ട്. ന്യൂസീലൻഡും ദക്ഷിണാഫ്രിക്കയും കരുത്തുറ്റ ടീമുകൾ തന്നെ. തക‍ർപ്പൻ ഫോമിലുളള പാക്കിസ്ഥാനും അതിശക്ത‍ർ. രാവിലെ 9.30നും, ഉച്ചയ്ക്ക് 1.30, വൈകീട്ട് 4.30നുമാണ് മത്സരങ്ങൾ നടക്കുന്നത്. നവംമ്പ‍ർ 13-നാണ് കലാശപ്പോരാട്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.