ആപ്പിള്‍ ഐഫോണിന്റെ സ്‌ക്രീനിന് മുകളില്‍ ഒരറ്റത്ത് പ്രത്യേക നിറമുളള ചില വൃത്തങ്ങള്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഐഒഎസ്14 അല്ലെങ്കില്‍15 ഓപ്പറേറ്റിങ് സിസ്റ്റമുളള ഫോണ്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ സൂചനകള്‍ ലഭിക്കുക. ഇത് ഐഒഎസ് 2020ല്‍ പുറത്തിറക്കിയ അപ്ഡേറ്റില്‍ വരുന്ന ഫീച്ചറാണ്.
പച്ച നിറത്തില്‍ ചെറിയൊരു വട്ടം സ്‌ക്രീനിന് വശത്ത് കണ്ടാല്‍ അത് നിങ്ങളുടെ ഫോണിലെ ഏതോ ഒരു ആപ്പ് നിങ്ങളുടെ ദൃശ്യം റെക്കോര്‍ഡ് ചെയ്യുകയാണെന്നാണ് അര്‍ത്ഥം. ഇനി അഥവാ ഓറഞ്ച് നിറത്തിലെ ചെറിയ വട്ടമാണ് കാണുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശബ്ദം ഏതോ ആപ്പ് രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നു എന്നാണ്.
ഇങ്ങനെ മുന്നറിയിപ്പ് കിട്ടിയാല്‍ ഉടന്‍ ഫോണിന്റെ കണ്‍ട്രോള്‍ സെന്ററില്‍ ക്‌ളിക്ക് ചെയ്ത് ഏത് ആപ്പാണ് മൈക്രോഫോണ്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്താം. ഏതെങ്കിലും സമയത്ത് നിങ്ങളുടെ ആപ്പുകള്‍ സ്വകാര്യതയില്‍ കടന്നു കയറുന്നതായി തോന്നിയാല്‍ സെറ്റിങിസില്‍ പെര്‍മിഷന്‍സില്‍ നോക്കി അവ ഡിസേബിള്‍ ആക്കാം.
മൗലികമായ കാര്യമാണ് ഉപഭോക്താവിന്റെ സ്വകാര്യത എന്നും ഉപഭോക്താവ് പങ്കുവയ്ക്കുന്ന ഡാറ്റയുടെ മേല്‍ അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും കൂടുതല്‍ സുതാര്യതയും ഉണ്ടാകാനാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നതെന്നാണ് ആപ്പിള്‍ മുന്‍പ് അറിയിച്ചിരുന്നത്.
റീല്‍സും ക്യാമറ ആപ്പ് ഉപയോഗിക്കുമ്പോഴും ഇതേ നിറത്തിലെ വട്ടം കാണാം. അതില്‍ അശ്ചര്യപ്പെടാനില്ല. ഉപയോഗിക്കാത്ത സമയത്തും ക്യാമറ പ്രവര്‍ത്തിക്കുന്നതായോ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നെന്നോ മുന്നറിയിപ്പ് വന്നാല്‍ മാത്രമാണ് കരുതിയിരിക്കേണ്ടതെന്ന് കമ്പനി വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.