തുടര്‍ച്ചയായ ക്രൈസ്തവ അവഹേളനം അപലപനീയം: എസ്.എം.വൈ. എം പാലാ

തുടര്‍ച്ചയായ ക്രൈസ്തവ അവഹേളനം അപലപനീയം: എസ്.എം.വൈ. എം പാലാ

കോട്ടയം: ഇടതുപക്ഷ നേതാക്കളുടെ സന്യസ്തര്‍ക്കെതിരെ തുടര്‍ച്ചയായുള്ള അവഹേളനം നിരാശാജനകമാണെന്ന് എസ്.എം.വൈ.എം പാലാ രൂപത. മുന്‍മന്ത്രിയും ഇടതുപക്ഷ എംഎല്‍എയുമായ കെ.ടി ജലീല്‍ സന്യസ്തര്‍ക്കെതിരെ തുടര്‍ച്ചയായി ഫെയ്‌സ്ബുക്കിലൂടെ മോശം പരാമര്‍ശം നടത്തുന്നതിനെതിരെ പ്രതിഷേധിക്കവെയാണ് എസ്.എം.വൈ.എം ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തില്‍ അതിന് നേതൃത്വം കൊടുക്കുന്ന വൈദികരെ അവഹേളിക്കുന്ന രീതിയിലുള്ള വിവിധ സംഘടനകളുടെ പ്രചാരണത്തിനെതിരെയും യോഗത്തില്‍ പ്രതിഷേധം അറിയിച്ചു.

തുടര്‍ച്ചയായി നടത്തപ്പെടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിത നീക്കമാണെന്നും ക്രൈസ്തവരെ മനപൂര്‍വം അപമാനിക്കുന്നതിന് വേണ്ടിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. എസ്.എം.വൈ.എം രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര യോഗത്തിന് അധ്യക്ഷത വഹിച്ചു.

എസ്.എം.വൈ.എം രൂപതാ ഡയറക്ടര്‍ ഫാദര്‍ മാണി കൊഴുപ്പന്‍കുറ്റി, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ജോസ്മിത എസ്.എം.എസ്, ജനറല്‍ സെക്രട്ടറി ഡിബിന്‍ വാഴപ്പറമ്പില്‍, വൈസ് പ്രസിഡന്റ് റിന്റു റെജി, എഡ്വിന്‍ ജോസി, ടോണി കവിയില്‍, നവ്യ കാക്കനിയില്‍, ലിയ തെരേസ് ബിജു, ലിയോണ്‍സ് സൈ, അഡ്വ. സാം സണ്ണി, ഗ്രീഷ്മ ജോയല്‍, ബ്രദര്‍ ജയിംസ് മേല്‍വെട്ടം തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.