ബലാത്സംഗ കേസ്: എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ബലാത്സംഗ കേസ്: എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഉത്തരവിന് മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന എംഎല്‍എയ്‌ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ വിവരം പൊലീസ് കോടതിയെ അറിയിക്കും. 

നേരത്തെ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ കോടതിയില്‍ ഉന്നയിച്ചത്. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ടെന്നും ഇവര്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എംഎല്‍എ കോടതിയില്‍ പറഞ്ഞു. ഒരു സിഐക്കും എസ്ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്നും എല്‍ദോസിനായി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

കഴിഞ്ഞ മാസം 28ന് പരാതി നല്‍കുമ്പോള്‍ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നില്ല. കോവളത്ത് വെച്ച് ആക്രമണത്തിനിരയായെന്ന് പറഞ്ഞ ദിവസം പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴും യുവതി പരാതി നല്‍കിയിരുന്നില്ലെന്നും എംഎല്‍എ വാദിച്ചു. കേസില്‍ വാദം പൂര്‍ത്തിയായി. കേസ് അടുത്ത വ്യാഴാഴ്ച വിധി പറയാനായി മാറ്റിയിട്ടുണ്ട്.എംഎല്‍എ നിലവില്‍ ഒളിവിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.