ഒരു ച്യൂയിംഗം ചവയ്ക്കുന്നതുകൊണ്ട് ഇത്രയും ഗുണങ്ങളോ...!

ഒരു ച്യൂയിംഗം ചവയ്ക്കുന്നതുകൊണ്ട് ഇത്രയും ഗുണങ്ങളോ...!

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് ച്യൂയിംഗം. എന്നാല്‍ ച്യൂയിംഗം ചവയ്ക്കുന്നവരെ പലപ്പോഴും പുച്ഛത്തോടെയാണ് ചില ആളുകള്‍ നോക്കിക്കാണുന്നത്. ച്യൂയിംഗം പതിവായി ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും ധാരണയില്ലെന്നതാണ് വാസ്തവം.

ച്യൂയിംഗത്തെ അത്ര നിസാരവല്‍ക്കരിക്കേണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്

സമ്മര്‍ദ്ദവും ഉത്കണ്ഠയും നേരിടാന്‍ സഹായിക്കും:

ഉത്കണ്ഠ അഥവാ Anxiety എന്നത് പലര്‍ക്കും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത കാര്യമാണ്. എന്നാല്‍ ഒരു ച്യൂയിംഗം ചവച്ചാല്‍ ഉത്കണ്ഠകളെ മറികടക്കാമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. സാധാരണ ടെന്‍ഷനടിക്കുന്നവര്‍ ദീര്‍ഘശ്വാസമെടുത്ത് ആശ്വാസം കൊളളുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. നഖം കടിക്കുന്നതുമൊക്കെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മനസിനെ വഴിതിരിച്ചു വിടാനുളള മാര്‍ഗങ്ങളായി പലരും സ്വീകരിക്കാറുണ്ട്.

അതുപോലെ തന്നെയാണ് ച്യൂയിംഗം ചവയക്കുമ്പോള്‍ സംഭവിക്കുന്നതും. അമിതമായ ഉത്കണ്ഠയും സമ്മര്‍ദ്ദവും തോന്നുന്ന സമയത്ത് ഒരു ച്യൂയിംഗമെടുത്ത് ചവച്ചാല്‍ വലിയ ആശ്വാസം കിട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആസിഡ് റിഫ്‌ളക്‌സിനെ നിയന്ത്രിക്കും:

മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരുന്നാല്‍ ആമാശയത്തില്‍ നിന്ന് ആസിഡുകള്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ തുടങ്ങും. തുടര്‍ന്ന് വയറ്റില്‍ വേദന അനുഭവപ്പെട്ടേക്കാം. ഈ ഘട്ടത്തില്‍ ഒരു ച്യൂയിംഗം ചവച്ചാല്‍ ആസിഡ് ഉല്‍പാദനത്തെയും തുടര്‍ന്നുണ്ടാകുന്ന വേദനയെയും ചെറുക്കാന്‍ കഴിയും. ച്യൂയിംഗം ചവയ്ക്കുമ്പോള്‍ വായില്‍ ഉമിനീര് ഉല്‍പാദിപ്പിക്കപ്പെടുകയും ഇത് ആമാശയത്തിലേക്ക് ചെല്ലുമ്പോള്‍ ആസിഡിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു.

വായ്നാറ്റം അകറ്റാന്‍ സഹായിക്കും:

വായ്നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ച്യൂയിംഗം ശീലമാക്കാവുന്നതാണ്. വ്യത്യസ്ത രുചികളിലും ഫ്ളേവറുകളിലും ഇന്ന് ച്യൂയിംഗങ്ങള്‍ ലഭ്യമാണ്. ഇഷ്ടമുള്ള ഫ്ളേവര്‍ ശീലമാക്കിയാല്‍ വായ്നാറ്റത്തിന് താല്‍ക്കാലിക പരിഹാരം നേടാം.

ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും:

നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ച്യൂയിംഗം ചവച്ചു നോക്കാവുന്നതാണ്. വായില്‍ എന്തെങ്കിലുമൊന്ന് ചവച്ചരക്കുമ്പോള്‍ മനസ് വ്യതിചലിക്കുന്നത് തടയാന്‍ കഴിയും. ഇതുവഴി ഏകാഗ്രത സ്വായത്തമാക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.