യു എ ഇ : സഹിഷ്ണുതാ ദിനത്തോട് അനുബന്ധിച്ച് റാസൽഖൈമയിൽ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്ക് പ്രഖ്യാപിച്ച പിഴ ഇളവ് നാളെ അവസാനിക്കും. 30 ശതമാനം ഇളവ് നവംബർ 16 മുതല്‍ മൂന്ന് ദിവസത്തേക്കാണ് പ്രഖ്യാപിച്ചിരുന്നത്.
വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്നവർ ഏല്‍പിക്കുന്ന ചെറു ആഘാതം പോലും പരിസ്ഥിതിക്ക് ഏറെ ദോഷകരമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിയമം കർശനമായി നടപ്പിലാക്കുകയെന്നുളളതാണ് നയം. ആരോഗ്യകരമായ അന്തരീക്ഷം നിലനിർത്താന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അതേസമയം, ഹെവി വാഹന സ്റ്റേഷനുകളില്‍ നിയമലംഘനം നടത്തിയ ഹെവി ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഈ ഇളവ് ബാധകമല്ലെന്നും അറിയിപ്പ് വ്യക്തമാക്കിയിരുന്നു. 8008118 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.