അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-6)

അപ്പൂപ്പൻതാടി പറഞ്ഞ കഥ ( ഭാഗം-6)

സ്വപ്നത്തിരമേൽ മോഹു നീന്തുന്നു...!!
കാഞ്ഞീറ്റുംകരയിൽ സന്തോഷപ്രളയം..!
മലർമനസ്സിന്റെ കോലായിലൂടെ..,
അനുരാഗത്തിന്റെ ചെറുതേൻതുള്ളികൾ,
പൊൻമലയിൽനിന്നും ഒഴുകിയെത്തി..!!
ആ ദിനങ്ങൾ..,ഇന്നെന്നപോലെ ഓർക്കുന്നു.!
താൻ വഞ്ചിക്കപ്പെട്ടു..!
ഉപരിപഠനാർത്ഥം അയാൾ നാടുവിട്ടു..!
വേദനയോടെ, വിഷമത്തോടെ..കാത്തിരുന്നു!
അവനോട് പകരം ചെയ്യുവാൻ, വലിയതള്ള
തീവ്രമായി ആഗ്രഹിച്ചു.!
ഓക്കാനത്തിന്റെ കാഠിന്യം ഏറുന്നു..!!
അമ്മ ഏറെ അസ്വസ്ഥയായി..!!
കാഞ്ഞീറ്റുംകരയിലെ, നങ്ങേലി വയറ്റാട്ടിക്ക്
കുറിമാനം എത്തിച്ചു.
ഭാണ്ഡക്കെട്ടുമായി നങ്ങേലിത്തള്ള എത്തി..!
`പേടിക്കണ്ട..; ഇതൊക്കെ എന്തര്..?"
`അഞ്ചാംമാസവും..ഈ നങ്ങേലി ഇളക്കും;
വലിയമ്പ്രാട്ടി വേവലാതി കൂട്ടാതിരിക്കീന്നേ..!'
ഭാണ്ഡക്കെട്ടിൽനിന്നും, നെല്ലിക്കാ രൂപമുള്ള,
അങ്ങാടിക്കൂട്ടിന്റെ ഉണങ്ങിയ ഉണ്ടകൾ, ഒരു
കോപ്പയിലേക്ക്, മന്ത്രോച്ചാരണങ്ങളോടെ...,
ഭവ്യതയോടെ ഇറക്കിവെച്ചു...!!
അവർ കരുതിക്കൊണ്ടുവന്ന 'പച്ചോമക്കാ'
ചതച്ച്..പിഴിഞ്ഞെടുത്തു...!
ഓമക്കാനീരിൽ ഉണ്ടകൾ ചാലിച്ചു...!
`പാലൻപുലയന്' ദീപാർച്ചന നേർന്നു..!!
`ഈശ്വരാ..എന്നേ കൈവിടല്ലേ....;
ആകെയുള്ള ഉപജീവനമാണേ..!'
നങ്ങേലി പൂജ തുടർന്നു..!
`മൂന്നേ-മൂന്നുനേരം..പ്രശ്നം..ദാ മാറും..!'
'ഒറ്റവലിക്ക്, കുഞ്ഞിത് അകത്താക്കിക്കേ..!'
ഉലക്കയുമായി, കുശിനി വാതിൽക്കൽ....,
അമ്മ സംഹാരമൂർത്തിയായി നിൽക്കുന്നു..!!
വലിയതള്ളയുടെ ദൈനംദിന ശാപം ഫലിച്ചു!
മോഹു ശിവശങ്കരനെ മറന്നുതുടങ്ങി..!
'ഉടങ്കൊല്ലി നങ്ങേലി' പരലോകം പൂകി..!
 കാമുകീ കാമുന്മാർ ആശ്വസിച്ചു!..
കാലമാകുന്ന കാമുകനുവേണ്ടി...,
തന്റെ ഹൃദയത്തിന്റെ...,
എല്ലാ അറകളും തുറന്നിടുവാൻ..,
മോഹിനി മോഹിച്ചു..!!
വിഷയം കുഞ്ഞിപ്പെണ്ണുമായി ആലോചിച്ചു.!
'കുഞ്ഞി..ഇങ്ങനൊക്കെ കഴിഞ്ഞോളാമേ..'
'വേണ്ടാത്ത പൊല്ലാപ്പിനൊന്നും ഞാനില്ലേ..'
'പിന്നെ...എല്ലാം കൊച്ചമ്മേടെ ഇഷ്ടം..!'
കുരുവികൾ ചേക്കേറി!
നാടാകെ കൊറോണ...!!
കേരളം പ്രളയക്കെടുതിയിൽ മുങ്ങി..!!
വീഥികളിലേക്കിറങ്ങിയാൽ `പെറ്റി' ഉറപ്പാ..!!
മോഹിനി അർദ്ധമയക്കത്തിലായി..!
കരുണാമയനാം മലരമ്പൻ കനിഞ്ഞു..!
ഓടിട്ട മേൽക്കൂരയിൽ, ഉടക്കിവെച്ചിരിക്കുന്ന
മിനുസമുള്ള സ്പടികത്തിലൂടെ.,
ദേവേന്ദ്രൻ തൊടുത്ത ബാണകിരണങ്ങൾ,
ചുളിവുവീണ കൺപോളകളെ തലോടി..!
കയർകട്ടിൽ ഒരു പറക്കും തളികയായി..,
ആ മുറിയിൽ വട്ടമിട്ട് പറക്കുന്നു..!!

( തുടരും )

മുൻലക്കങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.