ബാങ്കോക്ക്: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമ്മേളനത്തിന് ബാങ്കോക്കില്‍ ഇന്ന് തുടക്കമായി. ആഗോള നസ്രാണി പൊതുയോഗവും ഇതോടൊപ്പം ചേരും. 24 വരെ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 'ഒരുമയിലൂടെ മഹിമയിലേക്ക്' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
ആഗോളതലത്തില്‍ സമുദായത്തിന്റെ പുരോഗതിക്കും കൂട്ടായ്മയ്ക്കും വേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സഹകരണം ഉറപ്പു വരുത്തുന്നതിനും വിവിധ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും സംഗമം വേദിയാകും. വിവിധ രാജ്യങ്ങളിലേക്ക് ജോലിക്കും പഠന ആവശ്യങ്ങള്‍ക്കുമായി പോകുന്നവര്‍ക്കും സഹായകരമാകുന്ന വിധത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.
അഡ്വ. ബിജു പറയനിലം ഉദ്ഘാടനവും ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസഫ് കൊച്ചു പറമ്പില്‍ സ്വാഗതവും ഡോ. ജോബി കാക്കശേരി നന്ദിയും പറഞ്ഞു.
കൂടാതെ പുതിയ പ്രവര്‍ത്തനമാര്‍ഗരേഖയായി 'വിഷന്‍ 2030' കര്‍മപദ്ധതി അവതരിപ്പിക്കും. പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രോജക്ട് അവതരണങ്ങള്‍, സെമിനാറുകള്‍ എന്നിവ മീറ്റിന്റെ ഭാഗമായി നടക്കും. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കുന്ന ആഗോള നസ്രാണി പൊതുയോഗം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ്പ് ലെഗെറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ആമുഖ സന്ദേശം നല്‍കും. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും.
ജസ്റ്റീസ് കുര്യന്‍ ജോസഫ്, ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ കണ്‍വീനര്‍ ജോസഫ് മാത്യു പറേകാട്ട്, കണ്‍വീനര്‍ രഞ്ജിത്ത് ജോസഫ്, ജോസ്‌കുട്ടി ഒഴുകയില്‍, ടെസി ബി ജു എന്നിവര്‍ പ്രസംഗിക്കും.
എംപിമാരായ ജോസ് കെ. മാണി, ഡീന്‍ കുര്യക്കോസ്, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ മോന്‍സ് ജോസഫ്, റോജി എം. ജോണ്‍ എന്നിവര്‍ സമ്മേളനത്തിനെത്തും. ജോര്‍ജ് കുര്യന്‍, സ്റ്റീഫന്‍ ജോര്‍ജ്, പി.സി. സിറിയക്, ടി.കെ. ജോസ്, സന്തോഷ് ജോര്‍ കുളങ്ങര, ഫാ. ജോര്‍ജ് പ്ലാത്തോട്ടം, പ്രഫ. കെ.എം. ഫ്രാന്‍സിസ്, അഡ്വ. ജോജോ ജോസ് എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി.
ഫാദര്‍ ബെന്നി മുണ്ടനാട്ട്, ഫാദര്‍ ഫിലിപ്പ് കവിയില്‍, ഫാദര്‍ സബിന്‍ തൂമുള്ളില്‍, ഡോ. ജോ ബി കാക്കശേരി, അഡ്വ.പി.ടി. ചാക്കോ, ജോമി മാത്യു, ഷിജി ജോണ്‍സണ്‍ തുടങ്ങിയവരാണ് പാനല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.