ന്യൂഡല്‍ഹി: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നവംബര്‍ 14 ന് ഇന്ത്യ സന്ദര്‍ശിക്കും. നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേയാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം.
കഴിഞ്ഞ സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വഴി മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് മോഡി കത്തയച്ചിരുന്നു. നവംബര്‍ 14 ന് രാവിലെ ഡല്‍ഹിയിലെത്തുന്ന അദ്ദേഹം അന്ന് വൈകുന്നേരത്തോടെ മടങ്ങും.
മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, ഹര്‍ദീപ് സിങ് പുരി, ആര്‍.കെ സിങ് എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.