ദുബായിലെ സ്വകാര്യ ആശുപത്രികളും ഇനി ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും

ദുബായിലെ സ്വകാര്യ ആശുപത്രികളും ഇനി ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും

ദുബായ്: നിലവില്‍ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ക്ക് മാത്രമാണ് ദുബായിയിൽ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികാരം. എച്ച്എംഎസ് മിര്‍ദിഫ് ഹോസ്പിറ്റലിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മെഡ്‌കെയര്‍ ഹോസ്പിറ്റലിനും ഈ സേവനം നല്‍കാമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു. മറ്റ് സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ക്കും ഇത് ഘട്ടം ഘട്ടമായി നല്‍കാനാകും.

കൂടാതെ, അല്‍ ജദ്ദാഫിലെ ഡിഎച്ച്എയുടെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററിലും ദുബായിലെ താമസക്കാര്‍ക്ക് ഈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇ-സര്‍ട്ടിഫിക്കറ്റായും അല്ലാതെയും ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും അറിയിപ്പുണ്ട്. ആശുപത്രികളിലുടനീളം സേവനം വ്യാപിപ്പിച്ചതിനാല്‍ അല്‍ കരാമ, അല്‍ റാഷിദിയ മെഡിക്കല്‍ ഫിറ്റ്നസ് സെന്ററുകള്‍ ഇനി ഇത്തരം രേഖകള്‍ നല്‍കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.