പ്രതിസന്ധികളെ അവസരങ്ങളാക്കുക: മാര്‍ കല്ലറങ്ങാട്ട്

പ്രതിസന്ധികളെ അവസരങ്ങളാക്കുക: മാര്‍ കല്ലറങ്ങാട്ട്

എസ്.എം.വൈ.എം സംസ്ഥാന സമിതി യുവജന ദിനാഘോഷം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു

പാലാ: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുനാളിനോടനുബന്ധിച്ച് എസ്.എം.വൈ.എം സംസ്ഥാന സമിതി യുവജന ദിനാഘോഷം നടത്തി. എസ്.എം.വൈ.എം പാലാ രൂപതയുടെ ആതിഥേയത്വത്തില്‍ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ട യുവജന ദിനാഘോഷം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ തരണം ചെയ്ത് ഒറ്റക്കെട്ടായി മുന്നേറണമെന്ന് ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു.

എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ് അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ ചെയര്‍മാനും കോട്ടയം രൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശേരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടി, എസ്.എം.വൈ.എം സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, ജനറല്‍ സെക്രട്ടറി സാം സണ്ണി, വൈസ് പ്രസിഡന്റ് അമല റേച്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

13 രൂപതകളില്‍ നിന്നായി എഴുന്നൂറോളം യുവജനങ്ങള്‍ പങ്കെടുത്തു. യുവജന ദിനാഘോഷത്തിന് എസ്.എം.വൈ.എം സംസ്ഥാന ഭാരവാഹികളായ അഡ്വ. സ്റ്റെഫി കെ. റെജി, ജിബിന്‍ ജോര്‍ജ്, ഗ്രീഷ്മ ജോയല്‍, ബ്ലെസണ്‍ തോമസ്, റ്റെസിന്‍ തോമസ്, അഡ്വ. സാം സണ്ണി, സിസ്റ്റര്‍ ജിന്‍സി, പാലാ രൂപത പ്രസിഡന്റ് ജോസഫ് കിണ്ണറ്റുകര, ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.