'അമ്മേ... നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു; ലോകം എന്ത് പറഞ്ഞാലും സാരമില്ല': സോണിയ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പ്രിയങ്ക

 'അമ്മേ... നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു; ലോകം എന്ത് പറഞ്ഞാലും സാരമില്ല': സോണിയ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പ്രിയങ്ക

ന്യൂഡല്‍ഹി: 'അമ്മേ... നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ലോകം എന്ത് പറഞ്ഞാലും എന്ത് ചിന്തിച്ചാലും അതൊന്നും സാരമില്ല. എനിക്കറിയാം സ്നേഹത്തിന് വേണ്ടിയാണ് നിങ്ങള്‍ എല്ലാം ചെയ്തതെന്ന്'. സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് തൊട്ടു പിന്നാലെ മകളും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിത്.

മല്ലികാര്‍ജുന ഖാര്‍ഗെ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ സോണിയ തന്റെ ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ഛായാചിത്രം ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണ് പ്രിയങ്ക സ്‌നേഹം തുളുമ്പുന്ന വാക്കുകള്‍ കുറിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്ക് നല്‍കിയ സ്‌നേഹവും ആദരവും ഏറെ അഭിമാനകരമാണ്. തന്റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ താനിത് അനുഭവിക്കുമെന്ന് ഖാര്‍ഗെയ്ക്ക് അധ്യക്ഷ പദം കൈമാറുന്ന ചടങ്ങില്‍ സോണിയ പറഞ്ഞിരുന്നു.

രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം 1998 ലാണ് സോണിയ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതോടെ തനിക്ക് വലിയ ആശ്വസാമാണുണ്ടായതെന്നായിരുന്നു സോണിയയുടെ ആദ്യ പ്രതികരണം. 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ആദ്യമായിട്ടാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരു അധ്യക്ഷന്‍ വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.