രാജ്ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു; നിരീക്ഷണം ശക്തമാക്കി

രാജ്ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു; നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് ശക്തമാകുന്നതിനിടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. രാത്രിയോടെ രാജ്ഭവന്‍ പരിസരത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചു.

കൂടാതെ വെള്ളയമ്പലം, കവടിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. എകെജി സെന്റര്‍ മോഡല്‍ ആക്രമണ സാധ്യത കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്. രാജ്ഭവന് നേരെയും പ്രതിഷേധം ഉണ്ടാകാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

ധനമന്ത്രിയെ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി വിവാദമായതിന് പിന്നാലെയാണ് രാജ്ഭവന്റെ സുരക്ഷ ശക്തമാക്കുന്നത്. യുപി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ.എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.