ദുബായ്: എമിറേറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനായി ഇനി പോലീസ് ആപ്പില്‍ അപകടങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതെങ്ങനെയെന്നുകൂടി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്തിയേക്കും. പുതിയ ഡ്രൈവർമാർക്ക് ലൈസന്‍സ് ലഭിക്കാന്‍ ഈ പഠനം കൂടി നിർബന്ധമാക്കുന്നത് സംബന്ധിച്ച് ദുബായ് പോലീസും റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയും ചർച്ചനടത്തി.
നിലവില്‍ പോലീസ് ആപ്പിലൂടെ അപകടങ്ങള്‍ റിപ്പോർട്ട് ചെയ്യാനുളള സൗകര്യമുണ്ട്. പോലീസ് പട്രോള്‍ വാഹനങ്ങള്‍ എത്തിച്ചേരാതെ തന്നെ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യാം. എന്നാല്‍ ഇത് ഉപയോഗിക്കുന്ന രീതി പലർക്കും അറിയില്ലയെന്നുളളതാണ് വെല്ലുവിളി. ഇതോടെയാണ് ഡ്രൈവിംഗ് ലൈസന്‍സ് പഠനത്തിനൊപ്പം അപകട റിപ്പോർട്ടിംഗ് പരിശീലവും കൂടി നല്‍കാന്‍ ആലോചിക്കുന്നത്.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സ്വീകരിക്കേണ്ട മാർഗങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിലാണ് വിഷയം ചർച്ചയായത്.
ചെറിയ അപകടങ്ങളാണ് പോലീസ് ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാന്‍ സാധിക്കുക. അപകടത്തിൽപെട്ട വാഹനം റോഡ് സൈഡിലേക്ക് മാറ്റിയശേഷം ദുബായ് പൊലീസ് ആപ്പിലെ 'സിമ്പിൾ ആക്സിഡന്റ് റിപ്പോർട്ട്' ഫീച്ചറിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അപകടത്തിലുണ്ടായ നാശനഷ്ടത്തിന്‍റെ ഫോട്ടോ, ലൈസന്‍സ് നമ്പർ തുടങ്ങിയ സമർപ്പിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കാനുളള റിപ്പോർട്ടിനും അപേക്ഷിക്കാന്‍ സൗകര്യമുണ്ട്. ദുബായ് പോലീസിലേയും ആർടിഎയിലേയും ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.