ഖത്തർ ഫുട്ബോള്‍ ലോകകപ്പ് യാത്ര കോവിഡ് പരിശോധനകള്‍ ഒഴിവാക്കി

ഖത്തർ ഫുട്ബോള്‍ ലോകകപ്പ് യാത്ര  കോവിഡ് പരിശോധനകള്‍ ഒഴിവാക്കി

ദോഹ: ഫിഫ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ നവംബർ 20 ന് ആരംഭിക്കാനിരിക്കെ കോവിഡ് പിസിആർ പരിശോധനകളില്‍ ഇളവ് നല്‍കി ഖത്തർ. രാജ്യത്തേക്ക് വരുന്നവർ കോവിഡ് പരിശോധന നടത്തിയിരിക്കണമെന്ന നിബന്ധനയാണ് ഒഴിവാക്കുന്നത്. നവംബർ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഖത്തർ പൗരന്മാരും താമസക്കാരും വിദേശത്ത് നിന്ന് മടങ്ങിയെത്തി 24 മണിക്കൂറിനുള്ളിൽ പിസിആർ അല്ലെങ്കിൽ റാപ്പിഡ് ആന്‍റിജെന്‍ പരിശോധനയും നടത്തേണ്ടതില്ലെന്നും, ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

ലോകകപ്പ് ഫുട്ബോള്‍ മത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ദശലക്ഷത്തിലധികം ആളുകള്‍ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവർക്ക് കോവിഡ് വാക്സിനേഷന്‍ നിർബന്ധമല്ലെന്ന് രാജ്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

കോവിഡിന് ശേഷം ആരാധകരെ ഉള്‍പ്പെടുത്തി നടത്തുന്ന അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ കായിക ഇനമാണ് 29 ദിവസം നീണ്ടുനില്‍ക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പ്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ലോകകപ്പ് കിക്കോഫിനായി കാത്തിരിക്കുകയാണ് ഖത്തർ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.