അലോഷ്യസ് സേവ്യര്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്; അഭിജിത്ത് എന്‍.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറി

അലോഷ്യസ് സേവ്യര്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്; അഭിജിത്ത് എന്‍.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ എഐസിസി നിയമിച്ചു. നിലവില്‍ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റാണ്. കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസും ആന്‍ സെബാസ്റ്റ്യനുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. എ ഗ്രൂപ്പുകാരനായിരുന്ന അലോഷ്യസ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണയോടെയാണ് പ്രസിഡന്റായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഹമ്മദ് ഷമ്മാസ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും ആന്‍ സെബാസ്റ്റ്യന്‍ എ ഗ്രൂപ്പിന്റെയും നോമിനിയാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം സ്വമേധയാ ഒഴിഞ്ഞ കെ എം അഭിജിത്തിനെ എൻ.എസ്.യു ദേശീയ ജനറല്‍ സെക്രട്ടറിയായും എഐസിസി നിയമിച്ചു.നേരത്തെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അലോഷ്യസിന്റെ പേര് ഉയർന്നു വന്നപ്പോള്‍ സംഘടനയിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

പ്രായപരിധി കഴിഞ്ഞു എന്നുള്ളതാണ് അലോഷ്യസിനെ എതിര്‍ക്കുന്നവര്‍ മുഖ്യമായി ഉയര്‍ത്തിക്കാട്ടിയത്. സ്ഥാനമൊഴിഞ്ഞ കെഎം അഭിജിത്തിനേക്കാള്‍ പ്രായമുള്ള അലോഷ്യസിനെ സംസ്ഥാന പ്രസിഡന്റാക്കുന്നത് സംഘടനയെ ദുര്‍ബലമാക്കുമെന്നും എതിര്‍പ്പുന്നയിക്കുന്നവര്‍ വാദിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.