ക്യാന്‍സര്‍ രോഗിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡിയുടെ ഹര്‍ജി; ഒരു ലക്ഷം പിഴ ചുമത്തി സുപ്രീം കോടതി

ക്യാന്‍സര്‍ രോഗിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡിയുടെ ഹര്‍ജി; ഒരു ലക്ഷം പിഴ ചുമത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്യാന്‍സര്‍ രോഗിയായ പ്രതിയുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. സ്റ്റേറ്റ് എയ്ഡഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി 22 കോടി തട്ടിയെടുത്തുവെന്ന കേസില്‍ ആക്സിസ് ബാങ്ക് ജീവനക്കാരന്റെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ കേസിന്റെ വസ്തുതകളും പ്രതിയുടെ മാരക രോഗാവസ്ഥയും കണക്കിലെടുത്തുള്ള ജാമ്യത്തില്‍ ഈ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസ് എം.ആര്‍ ഷായും എം.എം സുന്ദരേഷും ഉള്‍പ്പെട്ട ബെഞ്ചാണ് ഇ ഡിക്ക് പിഴ വിധിച്ചത്.

കോടതിയുടെ വിലപ്പെട്ട സമയവും സ്റ്റേഷനറിയും മറ്റും പാഴാക്കിയതിന് കേന്ദ്ര ഏജന്‍സിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് ഇ.ഡി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തത്. കേസിന് ആസ്പദമായ സംഭവം 2013ലാണ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പില്‍ 2017ലാണ് ഇ.ഡി പ്രതിക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നത്. 2020ലും ഇ.ഡി ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.