മോൺ. അലക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബർ 1-ന്

മോൺ. അലക്സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബർ 1-ന്

മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി മോൺ. അലക്സ് താരാമംഗലം നവംബർ 1-ന് അഭിഷിക്തനാകും. ദ്വാരക പാസ്റ്ററൽ സെന്ററിൽ രാവിലെ 9.15- ന് ചടങ്ങുകൾ ആരംഭിക്കും. തലശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമ്മികനായിരിക്കും. 

മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, തമിഴ്നാട് – ഹൊസൂർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ പോഴോലിപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരിക്കും. മാനന്തവാടി രൂപത ചാൻസലർ റവ.ഫാ.അനൂപ് കാളിയാനിയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ.ജോസ് മാത്യു പുഞ്ചയിൽ എന്നിവർ കാനോനിക്കൽ പ്രൊവിഷൻ വായിക്കും. സീറോ മലങ്കര മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ മുഖ്യസന്ദേശം നൽകും. മാനന്തവാടി രൂപത വികാരി ജനറൽ മോൺ. പോൾ മുണ്ടോളിക്കൽ ആർച്ചുഡീക്കൻ ആയിരിക്കും. 


മെത്രാഭിഷേകത്തെ തുടർന്നുള്ള അനുമോദന സമ്മേളനത്തിൽ സീറോമലബാർ സഭ കാര്യാലയം വൈസ് ചാൻസലർ ഫാ.അബ്രാഹം കാവിൽപുരയിടത്തിൽ, മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ അനുമോദന സന്ദേശം വായിക്കും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ, വൈദിക പ്രതിനിധി റവ.ഫാ.ജോസഫ് മുതിരക്കാലായിൽ, സന്യസ്തരുടെ പ്രതിനിധി റവ. ഫാ. ലിൻസൺ ചെങ്ങിനിയത്ത് CST, പാസ്റ്ററൽ കൗൺസിൽ അംഗം ശ്രീമതി ലിസി ജോസഫ് എന്നിവർ ആശംസകൾ നേരും. 

തുടർന്ന് മാർ അലക്സ് താരാമംഗലം മറുപടി പ്രസംഗം നടത്തും. പരിപാടികളുടെ ജനറൽ കൺവീനർ റവ.ഫാ.തോമസ് മണക്കുന്നേൽ കൃതജ്ഞത പ്രകാശനം നിർവ്വഹിക്കും. തിരുക്കർമ്മങ്ങളിൽ കേരളത്തിലും കേരളത്തിനു വെളിയിലുമുള്ള വിവിധ രൂപതകളിലെ മെത്രാന്മാരും, മാനന്തവാടി-തലശ്ശേരി രൂപതകളിലെ വൈദികരും പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.