ഇനി പിന്നോട്ടില്ല; ഗവര്‍ണര്‍ക്കെതിരായ പോരാട്ടം ശക്തമാക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി: രാഷ്ട്രീയമായും നിയമപരമായും നേരിടും

ഇനി പിന്നോട്ടില്ല; ഗവര്‍ണര്‍ക്കെതിരായ പോരാട്ടം ശക്തമാക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി: രാഷ്ട്രീയമായും നിയമപരമായും നേരിടും

 ന്യൂഡൽഹി: ഗവർണറെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ സി.പി.എം. പ്രതിപക്ഷത്തിന്റെ പിന്തുണകൂടി നേടി ഗവര്‍ണര്‍ക്കെതിരായ പോരാട്ടം ശക്തമാക്കാൻ സിപിഎം കേന്ദ്ര കമ്മറ്റി യോഗം തീരുമാനിച്ചു.

രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉയർന്നത്. ഗവര്‍ണറോട് സമവായത്തിന്‍റെ പാത വേണ്ടെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട് ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്ന് വിമര്‍ശനം ഉയര്‍ന്നു.

സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണയാണ് പാര്‍ട്ടി നല്‍കുന്നത്. ഗവര്‍ണര്‍ പദവി ഒഴിവാക്കുന്ന കാര്യവും പാര്‍ട്ടി ആവശ്യപ്പെടും. വിഷയം ദേശീയതലത്തിലും ഉയർത്താണ് സിപിഎം നീക്കം. 

പ്രീതി നഷ്ടമായ മന്ത്രിയുടെ രാജിയെന്ന ഗവർണറുടെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബിജെപിയുടെ ചെയ്യുന്നുണ്ട്രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാരെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

കോടിയേരി ബാലകൃഷ്ണന് പകരം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതും കമ്മിറ്റി ചര്‍ച്ച ചെയ്യും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.