ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച ഇന്നും തുടരും. കേരളത്തിലെ ഗവര്‍ണറുടെ ഇടപെടലുകള്‍ സംബന്ധിച്ച് വിവിധ സംസ്ഥാന ഘടകങ്ങള്‍ യോഗത്തില്‍ അഭിപ്രായം പ്രകടിപ്പിക്കും. കോടിയേരി ബാലകൃഷ്ണന്റെ പിബി ഒഴിവിലേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ നിയോഗിക്കുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.
കേരള ഘടകം എം.വി ഗോവിന്ദന്റെ പേര് യോഗത്തില്‍ ഉന്നയിക്കും. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിരോധം തീര്‍ക്കുന്നതിനും ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
കേരള ഗവര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിമയപരമായും നേരിടാന്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായിരുന്നു. ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ ഇന്നലെ സിസിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണത്തോടെ വിഷയം ദേശീയ തലത്തിലും ഉയര്‍ത്താനാണ് സിപിഎം നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.