ലോകകപ്പിനെത്തുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ലോകകപ്പിനെത്തുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ദോഹ: ഫിഫ് ഫു‍ട്ബോള്‍ ലോകകപ്പ് കിക്കോഫിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തേക്കുളള പ്രവേശന മാനദണ്ഡങ്ങള്‍ ഓർമ്മപ്പെടുത്തി ഖത്തർ. ഹയാ കാർഡുളളവരും സന്ദർശകരും വിസ, കോവിഡ് മുന്‍കരുതല്‍ നിർദ്ദേശങ്ങള്‍, ഗതാഗത നിയന്ത്രണങ്ങള്‍, പരിശോധനാചട്ടങ്ങള്‍ എന്നിവയെല്ലാം അറിഞ്ഞിരിക്കണമെന്ന് അധികൃതർ അറിയിച്ചു.


ഹയാ കാർഡ് ഉടമകളും സന്ദർശകരും ശ്രദ്ധിക്കാന്‍

നവംബർ 1 മുതൽ ഡിസംബർ 23 വരെ ഓൺ അറൈവൽ ഉൾപ്പെടെ എല്ലാത്തരം സന്ദർശക വിസകൾക്കും ബിസിനസ് വിസകൾക്കും രാജ്യത്ത് നിയന്ത്രണമുണ്ട്. ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഹയാ കാർഡ് നിർബന്ധം.ഹയാ കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ ഡിസംബർ 23 വരെ ഖത്തറിൽ പ്രവേശിക്കാം. 2023 ജനുവരി 23 വരെ ഖത്തറിൽ താമസിക്കാനും സാധിക്കും. 

വിദേശികളായ ഹയാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത 3 പേരെ കൂടി അതിഥികളായി ഒപ്പം കൂട്ടാം.ഇഹ്തെറാസ് മുന്‍കൂട്ടി രജിസ്ട്രേഷന്‍ ആവശ്യമില്ല.കോവിഡ് നെഗറ്റീവ് പരിശോധനാഫലവും ആവശ്യമില്ല.
ഖത്തറിലെ താമസക്കാർക്ക് കോവിഡ് സ്റ്റാറ്റസ് ആപ്പ് ആയ ഇഹ്‌തെറാസ് ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവേശനത്തിന് മാത്രം മതി. വിദേശ യാത്ര കഴിഞ്ഞെത്തുന്നവർക്ക് കോവിഡ് പരിശോധന വേണ്ട.


രാജ്യത്തെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളില്‍ 70 ശതമാനം സേവനങ്ങളും വെർച്വൽ, ഓൺലൈൻ വഴി ആയിരിക്കും.ദോഹ കോർണിഷ് സ്ട്രീറ്റില്‍ പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രം.സെൻട്രൽ ദോഹയിലുടനീളം സൗജന്യ ഷട്ടിൽ ബസുകൾ ഉണ്ടാകും. പൊതു ഗതാഗത നമ്പർ പ്ലേറ്റുകളും ബ്ലാക്ക് പ്രൈവറ്റ് ട്രാൻസ്‌പോർട് നമ്പർ പ്ലേറ്റുകളുമുള്ള വാഹനങ്ങൾക്ക് സെൻട്രൽ ദോഹയിലേക്ക് പ്രവേശനമില്ല. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് സി-റിംഗ് റോഡിൻ്റെ തെക്ക്, പടിഞ്ഞാറ് ഭാഗം വരെയും കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് വരെയും നിയന്ത്രണമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.