കൊച്ചി :റബ്ബർ, നെല്ല്, നാളികേരം, പൈനാപ്പിൾ ഉൾപ്പെടെയുള്ള കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവിലും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിലും പ്രതിഷേധിച്ചു കത്തോലിക്ക കോൺഗ്രസ് കേരളത്തിലുടനീളം ശക്തമായ സമരങ്ങൾ സംഘടിപ്പിക്കും.
യൂണിറ്റ്, രൂപതാ, സംസ്ഥാന തലങ്ങളിൽ ആരംഭിക്കുന്ന സമരങ്ങളുടെ പ്രഖ്യാപന കൺവെൻഷൻ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു.
വന്യ മൃഗ ശല്യവും കീടബാധകൾ മൂലവും കുരുമുളക്, ഏലം ഉൾപെടെയുള്ള പ്രധാന വിളകളുടെ ഉത്പാദന ക്ഷമത കുറഞ്ഞു.റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി കർഷകരെ ഇല്ലാതാക്കുന്നു.
കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചക്ക് പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം.
വിവിധ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത 63 ശതമാനം കർഷകരുടേയും വീടും വസ്തുക്കളും പണയത്തിലാണ്.14 ശതമാനം പേർ ജപ്തി ഭീഷണി നേരിടുന്നു.കർഷകരുടെ ഗുരുതരമായ കട ബാധ്യത പരിഗണിച്ച് കാർഷിക വായ്പകളുടെ പലിശയും പിഴപ്പലിശയും സർക്കാർ എഴുതിതള്ളണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
അരി, പച്ചക്കറികൾ, ഉള്ളി, മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുകയും പട്ടിണിയിലേക്ക് തള്ളി വിട്ടിരിക്കുകയുമാണ്.കഴിഞ്ഞ ഒരു വർഷത്തിൽ കുത്തരി വില 35 ൽ നിന്ന് 60 ലേക്ക് എത്തിയിരിക്കുകയാണ്.എല്ലാ വസ്തുക്കൾക്കും സമാനമായ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. മൗനവും നിസംഗതയും വെടിഞ്ഞു സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ഈ വിഷയങ്ങളിൽ ആദ്യ ഘട്ട സമരങ്ങളെ തുടർന്ന് സെക്രട്ടറിയേറ്റ്, പാർലമെന്റ് പടിക്കൽ ഉൾപ്പെടെ സമരങ്ങൾ നടത്തുവാൻ സമര പ്രഖ്യാപന കൺവെൻഷനിൽ തീരുമാനിച്ചു.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം അധ്യക്ഷത വഹിച്ച സമര പ്രഖ്യാപന കൺവെൻഷനിൽ ഡയറക്ടർ ഫാ ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രെഷറർ ഡോ ജോബി കാക്കശ്ശേരി, കൺവീനർ ഡോ ജോസ്കുട്ടി ഒഴുകയിൽ, രൂപതാ ഡയറക്ടർമാരായ ഫാ ഫിലിപ്പ് കവിയിൽ, ഫാ ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ സബിൻ തൂമുള്ളിൽ, ഫാ തോമസ് ഇളങ്കുന്നപ്പുഴ, ഫാ ജോബി മുക്കാട്ടുകാവുങ്കൽ,ടെസ്സി ബിജു, തോമസ് പീടികയിൽ, ബേബി നെട്ടനാനി, ഡോ മാത്യു സി എം, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.