പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഹോട്ടൽമുറിയിൽ ആരാധകൻ അതിക്രമിച്ച് കടന്ന് വീഡിയോ പകർത്തി. ഹോട്ടൽമുറിയിൽ കടന്നുകൂടിയ ആരാധകൻ കോലിയുടെ ബാഗുകളും ചെരുപ്പുകളും വസ്ത്രങ്ങളുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. കിംഗ് കോലിയുടെ ഹോട്ടൽ റൂം എന്ന വാചകത്തോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
ഐസിസി പുരുഷ ടി20 ലോകകപ്പ് 2022 നടക്കുന്ന ഓസ്ട്രേലിയയിലെ കോലിയുടെ ഹോട്ടൽ മുറിയിൽ അതിക്രമിച്ചുകടന്ന് ആരാധകൻ പകർത്തിയ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചിരിക്കുന്നത്. പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ 2.5 ദശലക്ഷത്തിലേറെ ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി രംഗത്തെത്തി.
ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി കോലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ വളരെ സന്തോഷവും ആവേശവും ഉണ്ടാവുകയും അവരെ കാണുമ്പോൾ ആവേശം കാണിക്കുകയും ചെയ്യുന്നെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഈ വീഡിയോ ഭയപ്പെടുത്തുന്നതാണ്, എന്റെ സ്വകാര്യതയെക്കുറിച്ച് വളരെ പരിഭ്രാന്തി തോന്നുന്നു.
ഹോട്ടൽ മുറിയിൽപ്പോലും സ്വകാര്യത ലഭിക്കുന്നില്ലെങ്കിൽ പിന്നെ എവിടെയാണ് തന്റെ വ്യക്തിപരമായ ഇടമുണ്ടാകുക എന്നും കോലി ചോദിക്കുന്നു. ഇത്തരത്തിലുള്ള താരാരാധനയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും എനിക്ക് ശരിയല്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവരെ വിനോദത്തിനുള്ള ഒരു വസ്തുവായി അവരെ കാണരുതെന്നും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.
കോലിക്ക് പിന്തുണയുമായി ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും എത്തി. ഇത് തീർത്തും പരിഹാസ്യമാണ്. അംഗീകരിക്കാനാകില്ലെന്ന് ഡേവിഡ് വാർണർ കമന്റ് ചെയ്തു.
ആരാധകരിൽ നിന്നും മുമ്പ് ഇത്തരത്തിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് ശരിക്കും മോശമായ കാര്യമാണ്. ഒരു മനുഷ്യനോട് കാണിക്കാനാവുന്ന തികഞ്ഞ അപമാനവും മനുഷ്യത്വ ലംഘനുവുമാണിത്. ആത്മനിയന്ത്രണം ശീലിക്കുന്നത് എല്ലാവരെയും സഹായിക്കും. ഇത് നിങ്ങളുടെ കിടപ്പുമുറിയിലാണ് സംഭവിച്ചതെങ്കിൽ എന്ന് ആലോചിക്കുകയെന്നും അനുഷ്ക പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.