ചിക്കാഗോ എക്യുമെനിക്കൽ കൗൺസിലിന്റെ 39-ാമത് ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 10ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാർ തോമസ്ലീഹാ സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷൻ അഭി. മാർ ജോയി ആലപ്പാട്ട് പിതാവ് ക്രിസ്തുമസ് സന്ദേശം നൽകും.
5 മണിയോടെ ഭക്തിനിർഭരമായ പ്രൊസഷനും തുടർന്ന് നടക്കുന്ന ആരാധനകൾക്കു ശേഷം പൊതുസമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.
എക്യുമെനിക്കൽ കൗൺസിലിലെ അംഗങ്ങളായ 15 ദേവാലയങ്ങളിൽ നിന്നുമുള്ള കർണനയന മനോഹരങ്ങളായ നൃത്തങ്ങൾ, ഗാനങ്ങൾ, സ്‌കിറ്റുകൾ എന്നിവകളും അരങ്ങേറും.
എക്യു. കൗൺസിലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ താക്കോൽ ദാനചടങ്ങും പൊതുസമ്മേളനത്തിൽ വച്ച് നടത്തും.
ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന് റവ. ഫാ. ഹാം ജോസഫ് (ചെയർമാൻ), ആന്റോ കവലക്കൽ (കൺവീനർ), ബഞ്ചമിൻ തോമസ് (പ്രോഗ്രാം കോർഡിനേറ്റർ) കൂടാതെ 40 അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. റവ. അജിത് കെ. തോമസ് കൊയർ കോർഡിനേറ്റർ എന്ന നിലയിൽ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും
റവ. മോൺ തോമസ് മുളവനാൽ (പ്രസിഡന്റ്), റവ. ഫാ. എബി ചാക്കോ (വൈസ് പ്രസിഡന്റ്), ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി), സാം തോമസ് (ജോ. സെക്രട്ടറി), പ്രവീൺ തോമസ് (ട്രഷറർ), ബിജോയി സഖറിയ (ജോ. ട്രഷറർ) എന്നീ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ എക്യു. കൗൺസിലിന് നേതൃത്വം നൽകുന്നു
അഭി. മാർ ജേക്കബ് അങ്ങാടിയത്ത്, അഭി. മാർ ജോയി ആലപ്പാട്ട് എന്നീ പിതാക്കന്മാർ കൗൺസിലിന്റെ രക്ഷാധികാരികളാണ്.ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് ഏവരേയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഹാം ജോസഫ് (708-856-7490), ആന്റോ കവലയ്ക്കൽ (630-666-7310), ബഞ്ചമിൻ തോമസ് (847-529-4600)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.