ബിജെപി ഏതു ബില്ല് കൊണ്ടുവന്നാലും ടിആര്‍എസ് പിന്തുണയ്ക്കുന്നു; യോജിച്ചാണ് പ്രവര്‍ത്തനം: കെ.സി.ആറിനെ കടന്നാക്രമിച്ച് രാഹുല്‍

ബിജെപി ഏതു ബില്ല് കൊണ്ടുവന്നാലും ടിആര്‍എസ് പിന്തുണയ്ക്കുന്നു; യോജിച്ചാണ് പ്രവര്‍ത്തനം: കെ.സി.ആറിനെ കടന്നാക്രമിച്ച് രാഹുല്‍

ഹൈദരാബാദ്: തെലങ്കാനയിലെ ടി.ആര്‍.എസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍ എത്തിയ അവസരത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ബിജെപി ഏത് ബില്ല് എപ്പോള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നാലും ടി.ആര്‍.എസ് എല്ലായ്പ്പോഴും അവരെ പിന്തുണയ്ക്കും. കാര്‍ഷിക കരിനിയമങ്ങളില്‍ ഉള്‍പ്പെടെയെന്നും രാഹുല്‍ ആരോപിച്ചു.

ബിജെപിയും ടി.ആര്‍.എസും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഒരു മിഥ്യാധാരണയിലും പെട്ടുപോകരുത്. തിരഞ്ഞെടുപ്പിന് മുമ്പായി നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും. എന്നാല്‍ അദ്ദേഹത്തിന്
നരേന്ദ്ര മോഡിയുമായി നേരിട്ടു ബന്ധമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഭാരത് ജോഡോ യാത്ര ഹൈദരാബാദില്‍ എത്തിയപ്പോള്‍ ചാര്‍മിനാര്‍ പരിസരത്ത് വെച്ച് രാഹുല്‍ ഗാന്ധി ദേശീയപതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി 1990-ല്‍ സദ്ഭവന യാത്രാ ആരംഭിച്ച സ്ഥലത്തായിരുന്നു രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ പതാക ഉയര്‍ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.