ലഹരിവിരുദ്ധ ക്യാമ്പയിന്‍: ഒക്ടോബര്‍ ആറ് മുതല്‍ നവംബര്‍ ഒന്നു വരെ 3071 പേര്‍ അറസ്റ്റില്‍; പിടികൂടിയത് 1.75 കിലോ എംഡിഎംഎയും 158 കിലോ കഞ്ചാവും

 ലഹരിവിരുദ്ധ ക്യാമ്പയിന്‍: ഒക്ടോബര്‍ ആറ് മുതല്‍ നവംബര്‍ ഒന്നു വരെ 3071 പേര്‍ അറസ്റ്റില്‍; പിടികൂടിയത് 1.75 കിലോ എംഡിഎംഎയും 158 കിലോ കഞ്ചാവും

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇതുവരെ 3,071 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ ആറ് മുതല്‍ നവംബര്‍ ഒന്നു വരെയുള്ള കാലയളവില്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 2,823 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1.75 കിലോ എം.ഡി.എം.എയും 872 ഗ്രാം ഹാഷിഷ് ഓയിലും 16.91 ഗ്രാം ഹെറോയ്‌നും 158.46 കിലോ കഞ്ചാവും ഈ കാലയളവില്‍ പിടികൂടി.

ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ എം.ഡി.എം.എ പിടിച്ചെടുത്തത് പിടിച്ചെടുത്തത് തിരുവനന്തപുരം ജില്ലയിലാണ്. 920.42 ഗ്രാം. മലപ്പുറം ജില്ലയില്‍ 536.22 ഗ്രാമും കാസര്‍ഗോഡ് ജില്ലയില്‍ 80.11 ഗ്രാമും എം.ഡി.എം.എ പിടികൂടി. കൊല്ലം ജില്ലയില്‍ 69.52 ഗ്രാമും കോഴിക്കോട് ജില്ലയില്‍ 48.85 ഗ്രാമും എറണാകുളം ജില്ലയില്‍ 16.72 ഗ്രാമും എം.ഡി.എം.എ പിടികൂടി. ഇതേകാലയളവില്‍ കണ്ണൂര്‍ ജില്ലയില്‍ 9.42 ഗ്രാമും തൃശൂര്‍ ജില്ലയില്‍ 6.71 ഗ്രാമും എം.ഡി.എം.എയും പിടികൂടി.

ക്യാമ്പയിന്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് കോട്ടയം ജില്ലയില്‍ നിന്നാണ്. 92.49 കിലോ. തൃശൂര്‍ ജില്ലയില്‍ 21.83 കിലോയും മലപ്പുറം ജില്ലയില്‍ 18.98 കിലോയും കഞ്ചാവ് ഇക്കാലയളവില്‍ പിടികൂടി.


ലഹരി കേസുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ്. 437 പേരാണ് എറണാകുളത്ത് മാത്രം അറസ്റ്റിലായത്. കോട്ടയത്ത് 390 പേരും ആലപ്പുഴയില്‍ 308 പേരും അറസ്റ്റിലായി. ഏറ്റവും കുറവ് പേര്‍ പിടിയിലായത് പത്തനംതിട്ടയിലാണ്. 15 പേരാണ് ഇവിടെ അറസ്റ്റിലായത്.

ക്യാമ്പയിന്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. 405 കേസുകള്‍. കോട്ടയത്ത് 376, ആലപ്പുഴയില്‍ 296, കണ്ണൂരില്‍ 286 എന്നിങ്ങനെ ക്യാമ്പയിന്‍ കാലയളവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്ത് 241 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.