ന്യൂഡൽഹി: 2025 ഓടെ ഇന്ത്യൻ റെയില്‍വേ 80 ശതമാനം ടിക്കറ്റ് കൗണ്ടറുകള്‍ പൂട്ടാൻ ലക്ഷ്യമിടുന്നു. ഇതിനായി ടിക്കറ്റുകള്‍ മൊബൈൽ ആപ്പ് വഴി നല്‍കുന്നതിന് വ്യാപക പ്രചരണം നല്‍കും. ഡിജിറ്റല്‍ എന്നു റെയില്‍വേ പറയുന്നുണ്ടെങ്കിലും ജീവനക്കാരെ പുനര്‍ വിന്യസിക്കാനും പുതിയ തസ്തികകള്‍ സൃഷ്ടിക്കാതിരിക്കാനുമുള്ള മാര്‍ഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
2018ലാണ് ഇന്ത്യന്‍ റെയില്‍വെ യു.ടി.എസ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഇതുവഴി യാത്രക്കാര്‍ക്ക് ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കുന്നതിനായി ഓണ്‍ലൈനായി അണ്‍റിസര്‍വ്ഡ് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. 2020 ഏപ്രില്‍ 14നാണ് യു.ടി.എസ് ആപ്പ് കേരളത്തില്‍ നിലവില്‍ വന്നത്.
യു.ടി.എസ് ആപ്പ് വഴി യാത്രക്കാര്‍ക്ക് മൂന്ന് ദിവസം മുമ്പ് തന്നെ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. സീസണ്‍ ടിക്കറ്റുകള്‍ പുതുക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍, വിന്‍ഡോസ് സ്റ്റോര്‍ എന്നിവടങ്ങളില്‍ നിന്ന് യു.ടി.എസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഐ.ആര്‍.സി.ടി.സി ആപ്പ് പോലെ തന്നെ ലളിതമാണ് യു.ടി.എസ് മൊബൈല്‍ ആപ്ലിക്കേഷനും. പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയതാന്‍ ആപ്പ് ഉപയോഗിച്ച് തുടങ്ങാം. റെയില്‍വേയുടെ ആര്‍-വാലറ്റില്‍ പണം നിക്ഷേിച്ചാല്‍ ഏത് സ്റ്റേഷനില്‍ നിന്നും പ്ലാറ്റ്‌ഫോമില്‍ കയറുന്നതിന് മുമ്പ് ടിക്കറ്റ് എടുക്കാനും സാധിക്കും.
ജീവനക്കാരുടെ കുറവ് കാരണം റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണ് ക്യു ആര്‍ കോഡുകള്‍ ജനകീയമാക്കാനുള്ള തീരുമാനം ഇന്ത്യന്‍ റെയില്‍വേ എടുത്തത്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ സ്റ്റേഷനുകളില്‍ ടിക്കറ്റ് നല്‍കുന്നതിന് പുതിയ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.