കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരന് ക്രൂര മര്‍ദനം. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് ആണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന് പത്ത് മണിക്കൂര്‍ പിന്നിട്ടതിന് ശേഷമാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.
കേരളത്തില്‍ ജോലിക്കായി എത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ ഗണേഷനാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ ഗണേഷന്റെ നടുവിന് സാരമായി പരിക്കേറ്റു. കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കാറില്‍ ചാരി നിന്നതിനാണ് മര്‍ദ്ദനം. നടുവിന് സാരമായി പരുക്കേറ്റ കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു. നടുവിന് ചവിട്ടേറ്റ് കുട്ടി തെറിച്ചു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്. വിഷയത്തില്‍ ബാലവകാശ കമ്മിഷന്‍ ഇടപെട്ടു. ചവിട്ടേറ്റ കുട്ടി ആകെ പകച്ചു മിണ്ടാതെ മാറി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയും ഒന്നും പ്രതികരിക്കാതെ കാറിലേക്ക് കയറുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.