വര്‍ക് ഫ്രം ഹോം പരസ്യത്തില്‍ ക്ലിക്ക് ചെയ്തു; വീട്ടമ്മയ്ക്ക് നഷ്ടമായത് 15.22 ലക്ഷം രൂപ

വര്‍ക് ഫ്രം ഹോം പരസ്യത്തില്‍ ക്ലിക്ക് ചെയ്തു; വീട്ടമ്മയ്ക്ക് നഷ്ടമായത് 15.22 ലക്ഷം രൂപ

മുംബൈ: സമൂഹമാധ്യമം വഴിയുള്ള തൊഴില്‍ തട്ടിപ്പില്‍ മഹാരാഷ്ട്ര സ്വദേശിനിയായ യുവതിക്ക് നഷ്ടമായത് 15.22 ലക്ഷം രൂപ. ഫെയ്‌സ്ബുക്കില്‍ കണ്ട വര്‍ക് ഫ്രം ഹോം പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെയാണ് യുവതിയുടെ പണം നഷ്ടമായത്.

ഡോംബിവാലി സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. 57കാരിയായ ഇവര്‍ വര്‍ക് ഫ്രം ഹോം പരസ്യത്തില്‍ ക്ലിക്ക് ചെയ്തപ്പോള്‍ മരിയ ഡി ലിയോണ്‍ എന്ന സ്ത്രീയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥന്റെ നമ്പര്‍ ആണെന്ന് പറഞ്ഞ് ഇവര്‍ മറ്റൊരു നമ്പര്‍ വീട്ടമ്മയ്ക്ക് നല്‍കി.

ടെയിന്‍ ലെജോറോ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയെ ആണ് ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയത്. ജോലിയുടെ ഭാഗമായി 40 ശതമാനം കമ്മീഷനായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച സ്ത്രീ 15.22 ലക്ഷം രൂപ ചെലവഴിച്ചു. പിന്നാലെ മൂന്ന് ലക്ഷം രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ വളിച്ചു. എന്നാല്‍ വീട്ടമ്മ ഇതിന് തയ്യാറായില്ല. ഇതിന് ശേഷം ഇവരുമായി ബന്ധപ്പെടാനും വീട്ടമ്മയ്ക്ക് സാധിച്ചിരുന്നില്ല.

നഷ്ടമായ പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇവര്‍ കുറച്ചു നാള്‍ കാത്തിരുന്നെങ്കിലും അത് ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീട്ടമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, സമാനമായ തട്ടിപ്പില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആമസോണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനി എന്ന വ്യാജേന പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ കുടുങ്ങിയ 28കാരനായ ഡെപ്യൂട്ടി ബാങ്ക് മാനേജര്‍ക്ക് രണ്ടരലക്ഷം രൂപ നഷ്ടമായിരുന്നു. പാര്‍ട് ടൈം ജോലിയുമായി ബന്ധപ്പെട്ടുള്ള പരസ്യമായിരുന്നു ഇതും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.