മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാര്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ക്രെയ്ഗിബേണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ഷാജി മാത്യുവാണ് (44) മരിച്ചത്. ടാക്‌സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഏഴിന് മെല്‍ബണിലാണ് അപകടമുണ്ടായത്. തീപിടിച്ച കാറില്‍നിന്ന് പുറത്തെടുത്ത ഷാജിക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ഷാജിയെ വ്യോമമാര്‍ഗം മെല്‍ബണിലെ ആല്‍ഫ്രഡ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പകലാണ് മരണം സംഭവിച്ചത്.
മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തേലിക്ക ഇടവകാംഗമാണ് ഷാജി. ഭാര്യ: കുറുമുള്ളൂര്‍ വള്ളിശേരികെട്ടില്‍ കുടുംബാംഗമായ സ്മിത. സ്‌നേഹ, സച്ചിന്‍, ജോയല്‍ എന്നിവര്‍ മക്കളാണ്.
കോട്ടയം മറ്റക്കര സ്വദേശിയായ ഷാജി പരേതനായ മത്തായിത്ത് മാത്യുവിന്റെയും ആലീസിന്റെയും മകനാണ്. സജിമോള്‍ അനില്‍ കാപ്പില്‍, ഷൈനി ജെയ്മോന്‍ കളരിക്കല്‍ (ഇരുവരും ക്രെയ്ഗിബേണ്‍) എന്നിവര്‍ സഹോദരങ്ങളാണ്.
പരേതന്റെ ആത്മശാന്തിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ശനിയാഴ്ച്ച വൈകിട്ട് നാലിന് ക്രെയ്ഗിബേണിലുള്ള ഔവര്‍ ലേഡി പാരിഷില്‍ നടക്കും. വിശുദ്ധ കുര്‍ബാനയും ഒപ്പീസും ക്രമീകരിച്ചിട്ടുണ്ടെന്ന് ഇടവക വികാരി ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.