ടാന്‍സാനിയയില്‍ യാത്രാ വിമാനം തടാകത്തില്‍ തകര്‍ന്നു വീണു; 26 പേരെ രക്ഷപെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

 ടാന്‍സാനിയയില്‍ യാത്രാ വിമാനം തടാകത്തില്‍ തകര്‍ന്നു വീണു; 26 പേരെ രക്ഷപെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡോഡോമ: ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ യാത്രാവിമാനം തടാകത്തില്‍ തകര്‍ന്നു വീണ് ഒരു മരണം. പൈലറ്റും വിമാനജോലിക്കാരും അടക്കം 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 26 പേരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

ദാര്‍ എസ് സലാമില്‍ നിന്ന് പുറപ്പെട്ട വിമാനം ബുക്കോബാ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കുന്നതിനിടെ വിക്ടോറിയ തടാകത്തില്‍ പതിക്കുകയായിരുന്നു. കാലാവസ്ഥ മോശമായതാണ് അപകട കാരണം എന്നാണ് വിലയിരുത്തല്‍

ടാന്‍സാനിയയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനായ പ്രിസിഷന്‍ എയറിന്റെ യാത്രാവിമാനമാണ് അപകടത്തില്‍പ്പെട്ടത്. തടാകത്തോടു ചേര്‍ന്ന ബുക്കോബാ വിമാനത്താവളത്തില്‍ നിന്നും കഷ്ടിച്ചു നൂറു മീറ്റര്‍ മാറിയാണ് അപകടം നടന്നത്.

വിമാനം ഏകദേശം 100 മീറ്റര്‍ മധ്യത്തെത്തിയപ്പോള്‍ എന്‍ജിന്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും അതോടൊപ്പം മോശം കാലാവസ്ഥ നേരിടുകയും ചെയ്തു. തുടര്‍ന്ന് മഴ പെയ്യുകയും വിമാനം തകര്‍ന്ന് തടാകത്തിലേക്ക് വീഴുകയുമായിരുന്നു.

വിമാനം വെള്ളത്തില്‍ പൂര്‍ണമായും മുങ്ങി പോയി. ഇതിന്റെ വാല്‍ഭാഗം മാത്രമാണ് പുറത്തേക്ക് കാണുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണിത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഈ മേഖലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന കൃത്യമായ വിവരങ്ങളും ലഭ്യമല്ല.

വെള്ളത്തില്‍ ഏറെക്കുറെ മുങ്ങിയ വിമാനം കെട്ടിവലിച്ച് കരയിലെത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.