ഏറെ ജനപ്രിയമാണ് സമൂഹമാധ്യമങ്ങള്‍. പ്രായഭേദമന്യേ സോഷ്യല്‍ മീഡിയ ഉപയോക്താക്കാളുടെ എണ്ണവും പ്രതിദിനം വര്‍ധിച്ചു വരുന്നു. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള രസകരവും കൗതുകം നിറയ്ക്കുന്നതുമായ കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിന് അരികെ ലഭിക്കുന്നുണ്ട് ഇക്കാലത്ത്. ഇതുതന്നെയാണ് സമൂഹമാധ്യമങ്ങളുടെ ജനസ്വീകാര്യത ഇത്രമേല്‍ വര്‍ധിക്കാന്‍ കാരണമായതും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് ഒരു പക്ഷിയുടെ വീഡിയോയാണ്. വെറും പക്ഷിയല്ല അല്‍പം ഫിസിക്‌സ് പഠിച്ച പക്ഷി. കാരണം ഫിസിക്‌സില്‍ എനിക്ക് ബിരുദാനന്തര ബിരുദം ഉണ്ട് എന്ന അടിക്കുറിപ്പോടെയാണ് രസകരവും കൗതുകം നിറയ്ക്കുന്നതുമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പണ്ട് നമ്മള്‍ കേട്ടിട്ടില്ലേ ബുദ്ധിമാനായ ഒരു കാക്കയുടെ കഥ. ദാഹിച്ച് വലഞ്ഞപ്പോള്‍ ഭരണിയില്‍ കല്ലിട്ട് ഉയര്‍ന്നുവന്ന വെള്ളം കുടിച്ച് ദാഹമകറ്റിയ കാക്കയുടെ കഥ. ആ കഥാനുഭവം നേരിട്ട് കണ്ടാല്‍ എങ്ങനെയുണ്ടാവും. അതാണ് ഈ വീഡിയോ. ദാഹിച്ചു വലഞ്ഞ ഒരു പക്ഷി സമീപത്തുണ്ടായിരുന്ന കുപ്പിയില്‍ കല്ലുകള്‍ കൊത്തിയിടുന്നു. ഓരോ കല്ലിടുമ്പോഴും ഉയര്‍ന്നു വരുന്ന വെള്ളം പക്ഷി കുടിക്കുന്നതും വീഡിയോയില്‍ കാണാം.
അതിവേഗമാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോ പങ്കുവയ്ക്കുന്നതും. അതേസമയം ഓറിയന്റല്‍ മാഗ്പൈ റോബിന്‍ എന്ന പക്ഷിയെയാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.