കത്ത് വിവാദം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വന്‍ സംഘര്‍ഷം; ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ പൂട്ടിയിട്ടു

കത്ത് വിവാദം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വന്‍ സംഘര്‍ഷം; ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ പൂട്ടിയിട്ടു

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വന്‍ സംഘര്‍ഷം. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെ ബിജെപി കൗണ്‍സിലര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ടു. സംഭവത്തെ സിപിഎം കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്തു.

ബിജെപി കൗണ്‍സിലര്‍മാര്‍ പ്രകടനമായി കോര്‍പ്പറേഷനുള്ളില്‍ കടക്കുകയായിരുന്നു. ഇതിനിടെ പൂട്ടിയിട്ടിരുന്ന ഒരു ഗ്രില്‍ തുറക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

അതേസമയം കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ പരാതി ഡി.ജി.പി ഇന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറും. മ്യൂസിയം പൊലീസ് ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും. സംഭവത്തിന്റെ നിജസ്ഥിതി കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം അത് ഡി.ജി.പിക്ക് കൈമാറുകയായിരുന്നു.

ഭരണസമിതിയുടെ വഴി വിട്ട നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു. ബിജെപിയ്ക്ക് പുറമെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.