മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി; ഉദ്ഘാടനം 11 ന് മോഡി നിര്‍വ്വഹിക്കും

മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി; ഉദ്ഘാടനം 11 ന് മോഡി നിര്‍വ്വഹിക്കും

ചെന്നൈ: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസിനു മുന്‍പായി മൈസൂരുവിലേക്ക് ട്രയല്‍ റണ്‍ നടത്തി. ചെന്നൈ-ബെംഗളൂരു-മൈസൂരു വന്ദേഭാരത് ട്രെയിന്‍ ഈ മാസം 11ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്യും. പെരമ്പൂരിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) ട്രെയിന്‍ പുറത്തിറക്കിയത്.

രാവിലെ 5.50നു ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ 10.25നു ബെംഗളൂരുവിലും 12.30നു മൈസൂരുവിലും എത്തിച്ചേരും. മടക്ക സര്‍വീസ് മൈസൂരുവില്‍ നിന്ന് 1.05ന് പുറപ്പെടും. ബെംഗളൂരുവില്‍ 2.25നും ചെന്നൈയില്‍ 7.35നും എത്തിച്ചേരും. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്.

രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്. ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ 2019 ഫെബ്രുവരി 15 ന് ന്യൂഡല്‍ഹി-കാന്‍പൂര്‍-അലഹബാദ്-വാരണാസി റൂട്ടില്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ 75 ആഴ്ചകളില്‍ 75 വന്ദേഭാരത് ട്രെയിനുകള്‍ രാജ്യത്തിന്റെ എല്ലാ കോണുകളെയും ബന്ധിപ്പിക്കുമെന്ന് 2021 ഓഗസ്റ്റ് 15ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.