ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ തടവില്‍ കഴിയുന്ന പ്രതിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി; ഗുരുതര സുരക്ഷാ വീഴ്ച

ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ തടവില്‍ കഴിയുന്ന പ്രതിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി; ഗുരുതര സുരക്ഷാ വീഴ്ച

കണ്ണൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. കനകമല ഐഎസ് ഗൂഢാലോചന കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മന്‍ഷീദ് മുഹമ്മദില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്. എന്നാല്‍ ഫോണിനുള്ളില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല.

വിദഗ്ധ പരിശോധനയ്ക്കായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറും. മന്‍ഷീദ് ഫോണ്‍ ഉപയോഗിച്ചിരുന്നത് മറ്റെന്തെങ്കിലും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം നടത്താനായിരുന്നുവോയെന്നും ഫോണ്‍ എത്തിച്ച് നല്‍കിയത് ആരാണെന്നും കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

2016 ലെ കനകമല ഐഎസ് കേസില്‍ 14 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് മന്‍ഷീദ് മുഹമ്മദ്. കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. മന്‍ഷീദില്‍ നിന്ന് നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത് വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.
കണ്ണൂര്‍ പാനൂരിലെ കനകമലയില്‍ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്ന കേസ് 2016 ലാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തത്. ഒമ്പത്

പ്രതികളാണ് എന്‍ഐഎ കുറ്റപത്രത്തിലുള്ളത്. ഇതില്‍ ഏഴ് പേര്‍ക്ക് എന്‍ഐഎ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതിയായ മന്‍ഷീദ് ആണ് കുറ്റകൃത്യങ്ങളുടെ ബുദ്ധി കേന്ദ്രമെന്ന് കോടതി കണ്ടെത്തിയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.