നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; ഹിമാചലില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; ഹിമാചലില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍


സിംല: നിയമസഭാ തിരഞ്ഞെടുപ്പിന്  12 ന് നടക്കാനിരിക്കെ ഹിമാചല്‍ പ്രദേശില്‍ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഖണ്ഡ് അടക്കമുള്ള നേതാക്കളാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്.

മുന്‍ സെക്രട്ടറി ആകാശ് സൈനി, മുന്‍ കൗണ്‍സിലര്‍ രാജന്‍ ഠാക്കൂര്‍, മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മെഹ്ത തുടങ്ങിയവരും ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ കാവി പുതച്ചത്.

സംസ്ഥാനത്ത് ബിജെപി ചരിത്ര വിജയം കുറിക്കുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ പറഞ്ഞു. ഈ മാസം 12 നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഹിമാചല്‍ നിയമസഭയില്‍ 68 സീറ്റുകളാണുള്ളത്. ഇതില്‍ 44 സീറ്റു നേടിയാണ് ബിജെപി കഴിഞ്ഞതവണ അധികാരത്തിലേറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.