യാത്രക്കാര്‍ക്കൊപ്പം ഭീമന്‍ എലി; ആ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

യാത്രക്കാര്‍ക്കൊപ്പം ഭീമന്‍ എലി; ആ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

പല രീയിയിലുള്ള പ്രതിഷേധങ്ങളും സമൂഹത്തില്‍ നടക്കാറുണ്ട്. ചില അനീതികള്‍ക്കെതിരെ, ചില അക്രമങ്ങള്‍ക്കെതിരെ ഒക്കെ. മറ്റ് ചിലപ്പോള്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേയും പ്രതിഷേധമായി പലരും എത്താറുണ്ട്. എന്നാല്‍ അത്തരത്തില്‍ അല്‍പം കൗതുകം നിറയ്ക്കുന്ന ഒരു പ്രതിഷേധത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയിലാണ് വേറിട്ട ഈ പ്രതിഷേധം നടന്നത്. ഒരു ഭീമന്‍ എലി സബ് വേയ്ക്കകത്ത് മനുഷ്യര്‍ക്കൊപ്പമിരിന്ന് യാത്ര ചെയ്യുന്നതാണ് വീഡിയോയില്‍. സത്യത്തില്‍ ഇതൊരു എലിയല്ല. എലിയെ പോലെ വേഷം ധരിച്ചെത്തിയ ഒരാളാണ്. ഇനി ഇദ്ദേഹം ഇങ്ങനെ വേഷം ധരിച്ചെത്താന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച്... ന്യൂയോര്‍ക്ക് സിറ്റിയില്‍ എലി ശല്യം രൂക്ഷമാണ്. നിരവധിപ്പേര്‍ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അധികൃതര്‍ വേണ്ടത്ര നടപടിയെടുത്തില്ല. ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ആര്‍ടിസ്റ്റായ ജോനാഥന്‍ ലയോണ്‍സ്.

തികച്ചും വ്യത്യസ്തമായ ഒരു പ്രതിഷേധമാര്‍ഗമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. എലിയുെ വേഷം ധരിച്ച് സബ് വേയില്‍ കയറി യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. ഈ യാത്രയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടെ എലി ശല്യത്തിന്റെ കാര്യം കൂടുതല്‍ പേരിലേക്കെത്തി. അതേസമയം ഈ പ്രതിഷേധത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും രംഗത്തെത്തുന്നവരും നിരവധിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.