ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും എക്‌സിറ്റ് പോളുകള്‍ക്കും അഭിപ്രായ സര്‍വേകള്‍ക്കും നിരോധനം. എക്സിറ്റ് പോളുകളും അഭിപ്രായ സര്‍വേകളും സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് ഇന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കിയത്.
ഹിമാചലില്‍ നീളെയും ഗുജറാത്തില്‍ ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായിട്ടുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍.
നാളെ രാവിലെ എട്ടുവരെയും ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുവരെയും പത്ര ദൃശ്യ മാധ്യമങ്ങളില്‍ യാതൊരു വിധ ഫലസൂചനകളും പ്രസിദ്ധീകരിക്കരുതെന്നാണ് നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച നിര്‍ദേശം കൈമാറി.
ഈ ഉത്തരവ് എല്ലാ മാധ്യമ സ്ഥാപനങ്ങളേയും അറിയിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്തില്‍ 182 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.