ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു. അന്താരാഷ്ട്ര യാത്രകള്‍ക്കായുള്ള രണ്ടാമത്തെ ടെര്‍മിനലിന്റെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. പൂന്തോട്ടത്തിനകത്തൊരു ടെര്‍മിനല്‍ എന്ന ആശയമാണ് ബംഗളൂരു വിമാനത്താവളം പ്രചാരണ വാചകമാക്കിയത്.
വിശാലവും അത്യാധുനികവുമായ സൗകര്യങ്ങളാണ് അന്താരാഷ്ട്ര ടെര്‍മിനലിനകത്ത് ഒരുക്കിയിരിക്കുന്നത്. 22 കോണ്‍ടാക്ട് ഗേറ്റുകളും ഒന്‍പത് കസ്റ്റംസ് ബാഗേജ് പരിശോധനാ സംവിധാനങ്ങളും അടക്കം 2,55,645 ചതുരശ്ര മീറ്ററിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 5953 പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനം വിശ്രമസ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.
ടെര്‍മിനലിലേയ്ക്ക് വിമാനത്താവളത്തിന് പുറത്ത് നിന്ന് എത്തുവാനായി 15 ബസ് ഗേറ്റുകളും 90 ചെക് ഇന്‍ സൊല്യൂഷന്‍സും 17 സുരക്ഷാ ചെക് ലൈനുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഒരു വര്‍ഷം രണ്ടരക്കോടി യാത്രക്കാരെയാണ് ടെര്‍മിനല്‍ പ്രതീക്ഷിക്കുന്നത്. 5000 കോടി ചിലവ് വന്ന ടെര്‍മിനല്‍ കരകൗശല-വാസ്തുവിദ്യാ ശൈലിയുടെ മികച്ച ഉദാഹരം കൂടിയാണ്.
കൂടാതെ പരിസ്ഥിതി സൗഹാര്‍ദ്ദ അന്തരീക്ഷം ടെര്‍മിനലിനെ കൂടുതല്‍ മനോഹരമാക്കുന്നു. വിമാനത്താവളത്തിനകത്ത് വരുന്നവര്‍ക്ക് ചുറ്റി നടക്കാനും ആസ്വദിക്കാനും ധാരാളം പൂക്കളും ചെടികളും നിറച്ചാണ് ടെര്‍മിനല്‍ സജ്ജീകരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.