ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ പോളിംഗ് മന്ദഗതിയില്‍

ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില്‍ പോളിംഗ് മന്ദഗതിയില്‍

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ പോളിങ് തീര്‍ത്തും മന്ദഗതിയിലാണ് പോളിംഗ്. 55,74,793 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രി ജയറാം ഠാക്കൂറും ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗുമാണ് ഇതുവരെ വോട്ട് ചെയ്ത പ്രമുഖ നേതാക്കള്‍.

അതേസമയം, വോട്ടെടുപ്പില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ഹിമാചലില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ തുടരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് പ്രതിഭാ സിംഗിന്റെ പ്രതികരണം. കോണ്‍ഗ്രസ്, ബിജെപി, ആം ആദ്മിയടക്കമുള്ള പാര്‍ട്ടികളിലെ 412 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്.

മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ (സെറാജ്), മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകേഷ് അഗ്‌നിഹോത്രി (ഹരോളി), മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകന്‍ വിക്രമാദിത്യ സിങ് (ഷിംല റൂറല്‍), സി.പി.എമ്മിന്റെ രാകേഷ് സിന്‍ഹ (തിയോഗ്) എന്നിവരാണ് മത്സരിക്കുന്ന പ്രമുഖര്‍.

അറുപത്തെട്ടംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം ഡിസംബര്‍ എട്ടിനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.