ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ റിഷി സുനകിനെ മുഖ്യാതിഥിയാക്കാന്‍ കേന്ദ സര്‍ക്കാര്‍ ആലോചന. നരേന്ദ്ര മോഡി- റിഷി സുനക് കൂടിക്കാഴ്ചയില്‍ സന്ദര്‍ശന കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് വിവരം. ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ വച്ചാണ് ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുക.
നാളെയും മറ്റന്നാളുമായാണ് ബാലിയില്‍ 17-ാമത് ജി-20 ഉച്ചകോടി നടക്കുന്നത്. റിഷി സുനകിന് പുറമേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായും മോഡി ചര്‍ച്ചകള്‍ നടത്തും. ഭക്ഷ്യ,ഊര്‍ജ സുരക്ഷയെക്കുറിച്ചുള്ള വര്‍ക്കിംഗ് സെഷനുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഇന്ത്യയുടെ ഫോറിന്‍ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചിട്ടുണ്ട്.
ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് ആ സ്ഥാനത്തേക്ക് റിഷി സുനകെത്തുന്നത്. 193 എംപിമാരുടെ പിന്തുണ നേടിയാണ് റിഷി സുനക് ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയായത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ റിഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.